മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ സംഗീതത്തിന്‍റെ പങ്കിനെക്കുറിച്ചും മ്യൂസിക്ക് തെറാപ്പിയുടെ പ്രയോജനങ്ങളെക്കുറിച്ചും ധാരാളം ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ മ്യൂസിക്ക് തെറാപ്പി സഹായകരമാകുമെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.
മാനസികാരോഗ്യവും മ്യൂസിക്ക് തെറാപ്പിയും
മാനസികാരോഗ്യത്തിന് സംഗീതം വളരെ പ്രയോജനകരമാണെന്ന് വിവിധ രാജ്യങ്ങളിൽ നടത്തിയ നിരവധി ഗവേഷണങ്ങൾ സ്ഥിരീകരിക്കുന്നു. വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അഥവാ പിടിഎസ്‌ഡി, സ്‌കീസോഫ്രീനിയ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് സംഗീതത്തിലൂടെ പരിഹാരം കാണാനാകുമെന്ന് മാനസികാരോഗ്യത്തില്‍ സംഗീതത്തിന്‍റേയും മ്യൂസിക്ക് തെറാപ്പിയുടേയും സ്വാധീനത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
മ്യൂസിക്ക് തെറാപ്പിയെക്കുറിച്ചുള്ള പഠനങ്ങൾ
2012ൽ യുകെയിലെ ബ്രണൽ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞർ ഇലക്‌ട്രോ എൻസഫലോഗ്രാമിന്‍റെ (ഇഇജി) സഹായത്തോടെ ഒരു പഠനം നടത്തി. സംഗീതത്തോടൊപ്പം വ്യായാമം ചെയ്യുമ്പോഴോ സംഗീതമില്ലാതെ വ്യായാമം ചെയ്യുമ്പോഴോ മസ്‌തിഷ്‌ക തരംഗങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിച്ചു. സംഗീതത്തോടൊപ്പം വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലെ വൈദ്യുത തരംഗങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി ശാസ്‌ത്രജ്ഞർ കണ്ടെത്തി.
സംഗീതമില്ലാതെ തുറന്ന അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുന്നവരിൽ ആസ്വാദനത്തിന്‍റെ തോത് 13 ശതമാനം വർധിച്ചപ്പോള്‍ സംഗീതത്തോടൊപ്പം വ്യായാമം ചെയ്‌തവരില്‍ ആസ്വാദനത്തിന്‍റെ തോത് 28 ശതമാനമാനമാണ് വര്‍ധിപ്പിച്ചത്. സംഗീതം വ്യക്തികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ക്ഷീണം കുറയ്‌ക്കുന്നതിനും പോസിറ്റിവിറ്റി പങ്ക് വയ്ക്കുന്നതിനുമുള്ള മാര്‍ഗമായാണ് ശാസ്‌ത്രജ്ഞര്‍ വിലയിരുത്തിയത്.
കുട്ടികളില്‍ സംഗീതത്തിന്‍റെ സ്വാധീനം
അമേരിക്കൻ അക്കാദമിയിലെ റിസർച്ച് ജേണലിൽ വെർമോണ്ട് യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് മെഡിസിനിൽ നിന്നുള്ള പീഡിയാട്രിക് സൈക്യാട്രി സംഘം ഇതേ വിഷയത്തില്‍ മറ്റൊരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ തലച്ചോറിൽ സംഗീതത്തിന്‍റെ സ്വാധീനം നിരീക്ഷിച്ച ഗവേഷക സംഘം സംഗീതോപകരണങ്ങള്‍ വായിക്കുന്നത് കുട്ടികളിലെ തലച്ചോറിന്‍റെ വികാസത്തെ ആഴത്തിൽ സ്വാധീനിക്കുമെന്ന് കണ്ടെത്തി.
6 മുതൽ 12 വയസ് വരെയുള്ള 232 കുട്ടികളുടെ തലച്ചോറാണ് പഠനത്തിന് വിധേയമാക്കിയത്. സംഗീതം മസ്‌തിഷ്‌ക പ്രവർത്തന കേന്ദ്രങ്ങളെ സജീവമാക്കുന്നുവെന്നും ഇത് പെരുമാറ്റത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നുവെന്നുമായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍.
മ്യൂസിക്ക് തെറാപ്പിയുടെ ഗുണങ്ങള്‍ :