കേരളം

kerala

ETV Bharat / sukhibhava

നിങ്ങളുടെ ഇന്ന് (ജനുവരി 09 ചൊവ്വ 2024) - ഇന്നത്തെ ജ്യോതിഷഫലം

Horoscope Predictions Today : ഇന്നത്തെ ജ്യോതിഷ ഫലം

Horoscope  നിങ്ങളുടെ ഇന്ന്  ജനുവരി 09 ചൊവ്വ  January09 Tuesday
Horoscope Today(Jaunuary09 Tuesday2024)

By ETV Bharat Kerala Team

Published : Jan 9, 2024, 7:24 AM IST

തീയതി :09-01-2024 ചൊവ്വ

വര്‍ഷം :ശുഭകൃത് ഉത്തരായനം

ഋതു : ശിശിരം

തിഥി :ധനു കൃഷ്ണ ത്രയോദശി

നക്ഷത്രം : തൃക്കേട്ട

അമൃതകാലം : 12:31PM മുതല്‍ 01:57PM വരെ

വര്‍ജ്യം : 06:15PM മുതല്‍ 07:50PM വരെ

ദുര്‍മുഹൂര്‍ത്തം : 09:08 AM മുതല്‍ 9:56AM വരെയും 12:20 PM മുതല്‍ 01:08PM വരെയും

രാഹുകാലം : 03:24PM മുതല്‍ 04:51PM വരെ

സൂര്യോദയം : 06:44 am

സൂര്യാസ്തമയം :06:17 pm

ചിങ്ങം :ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണുവേണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം.മനസ്സിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്നം പരിഹരിക്കണം. കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കടലാസുജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുമ്പോൾ വെള്ളം നിങ്ങളെത്തന്നെ ഇല്ലാതാക്കിയേക്കും (Horoscope Today (January 09 Tuesday).

കന്നി : ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. ആത്മാഭിമാനം കുറയ്ക്കാൻ വഴിയുള്ള ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത്(Virgo).

തുലാം :മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്താവന പോലും നിർബന്ധിതമാക്കുന്ന എല്ലാത്തരം കാര്യങ്ങളും കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ള ദിവസമാണ് ഇന്ന്. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അപ്രതീക്ഷിത ദിവസം. അത്തരമൊരു വഴക്കമുള്ള നിങ്ങളുടെ സമീപനം നിങ്ങളുടേതായ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്തരാക്കും.

വൃശ്ചികം : ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും(Scorpio).

ധനു : വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്നുമുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽല്കാനുമേ നേരമുണ്ടാകൂ. മാനസികമായി ഇന്ന് അത്ര സുഖം തോന്നുകയില്ല. പ്രശ്നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും അത്ര തൃപ്തികരമായിരിക്കുകയില്ല.

മകരം : ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍നിന്ന് വിസ്മയിപ്പിക്കുന്ന സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാം. യാത്രയ്ക്ക്‌ സാധ്യതയുണ്ട്. ബിസിനസ് അഭിവൃദ്ധി നേടും. ആഡംബരങ്ങള്‍ക്കായുള്ള അധിക ചെലവുകള്‍ നിങ്ങള്‍ക്ക് പ്രശ്നമാവില്ല.

കുംഭം : നിങ്ങളുടെ മനസ്സും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ലപ്രകടനം കാഴ്ചവയ്ക്കു‌കയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ കൂടിയാകുമ്പോള്‍ നിങ്ങള്‍ തിളങ്ങുകതന്നെ ചെയ്യും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.

മീനം: നിങ്ങളേക്കാള്‍ ശക്തനായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ പ്രതികൂലചിന്തകളായിരിക്കും ഇന്ന് നിങ്ങളുടെ മനസ്സുസുനിറയെ. വിമര്‍ശകരുമായും എതിരാളികളുമായും വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഒരു വെട്ടിലകപ്പെട്ടപോലെ നിങ്ങള്‍ക്ക് തോന്നിയേക്കാം. അനുകൂലചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സമയമായിരിക്കുന്നു.

മേടം: വാക്കിലും പെരുമാറ്റത്തിലും ശ്രദ്ധ ചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം. സമ്മിശ്രഫലങ്ങളുടേതാണ് ഈ ദിവസം.

ഇടവം : ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. തന്ത്രികള്‍ മുറുക്കിയ വീണപോലെ ഇരിക്കും നിങ്ങള്‍. ശാരീരികവും മാനസികവുമായും ആരോഗ്യനില അതീവ തൃപ്തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.

മിഥുനം : എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് പേരും പ്രശസ്തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് നിങ്ങള്‍ക്ക് കൈവരുമെങ്കിലും, ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. എന്നാല്‍ സംസാരത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം : ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും. കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതയ്ക്ക്‌ കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങനെ സംസാരിക്കുന്നു എന്നതിലും നിങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവയ്ക്കു‌ക. നക്ഷത്രങ്ങള്‍ എതിരായി നില്‍ക്കുന്ന ദിവസമായതിനാല്‍ സാധാരണയില്‍ക്കവിഞ്ഞ മനസ്സാന്നിധ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഇന്ന് ഏര്‍പ്പെടരുത്.

ABOUT THE AUTHOR

...view details