എണ്ണമയമുള്ള ചർമമുള്ളവർക്ക് മൺസൂൺ സീസൺ അത്ര നല്ലതായിരിക്കില്ല. ചർമത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമുള്ള സമയമാണിത്. കെമിക്കൽ ഉത്പന്നങ്ങളുടെ പിന്നാലെ പോകുന്നതിനുപകരം, നിങ്ങളുടെ ചർമത്തെ നന്നായി സംരക്ഷിക്കാൻ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ കുറച്ച് ഫേസ് പാക്കുകൾ തയ്യാറാക്കാം. വെൽനസ് ക്രിയേറ്റർ തുഫാൻ ദാസ് പങ്കുവച്ച ചില ചർമസംരക്ഷണ പാക്കുകള്‍ ഇതാ..
- പാലും തേനും ചേർത്തുള്ള ഫേസ് വാഷ്
ചേരുവകൾ :പാൽ, തേൻ
ഒരു ടീസ്‌പൂൺ തേൻ രണ്ട് ടീസ്‌പൂൺ പാലിൽ യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 2-3 മിനിറ്റ് മസാജ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ഈ പാലും തേനും മിക്‌സ് ചർമത്തെ തിളക്കമുള്ളതാക്കുകയും മുഖത്തെ അധിക എണ്ണമയം ഇല്ലാതാക്കുകയും ചെയ്യുന്നു.
- പയറും പാലും ഉപയോഗിച്ച് സ്‌ക്രബ്
ചേരുവകൾ : പയര്‍, പച്ച പാൽ
വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്തെടുത്ത പയർ പാലുമായി മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കഴുത്തിലും മുഖത്തും പുരട്ടുക. 5-10 മിനിട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്‌ചയിൽ 2 മുതൽ 3 തവണ വരെ ഈ സ്‌ക്രബ് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചർമം തിളക്കമുള്ളതാകുന്നു.
- കോൾഡ് കുക്കുമ്പർ ഫേസ് പാക്ക്
ചേരുവകൾ : ഒരു ടേബിൾസ്‌പൂൺ കറ്റാർ വാഴ ജെൽ അല്ലെങ്കിൽ ജ്യൂസ്, 1/4 ഗ്രേറ്റ് ചെയ്‌ത വെള്ളരിക്ക
ഗ്രേറ്റ് ചെയ്‌ത വെള്ളരിക്കയും കറ്റാർവാഴയുടെ ജെല്ലും യോജിപ്പിച്ച് മിശ്രിതം ഉണ്ടാക്കുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഈ പായ്ക്ക് മൃദുവായി പുരട്ടുക. 15 മിനിട്ടിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ഇത് ചർമത്തെ സുഖപ്പെടുത്താനും പരിപോഷിപ്പിക്കാനും സഹായിക്കുന്നു. കറ്റാർ വാഴയുടെ സ്വാഭാവിക ഗുണങ്ങൾ, കുക്കുമ്പറിന്‍റെ തണുപ്പിക്കൽ ഇഫക്റ്റുകള്‍ എന്നിവയും നിങ്ങളുടെ ചർമത്തെ ഉന്മേഷദായകമാക്കും. കറ്റാർ വാഴ, കുക്കുമ്പർ എന്നിവയുടെ ജലാംശം നിങ്ങളുടെ ചർമത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കുന്നു. ഇത് വരൾച്ച ചെറുത്ത് മുഖത്തിന് തിളക്കം നൽകുന്നു.
- ഓട്‌സും പയറും ചേർത്ത് ഫേസ് പാക്ക്
ചേരുവകൾ : 1/2 കപ്പ് ഓട്‌സ്, ഒരു കപ്പ് പയർ, 1/4 കപ്പ് അരിപ്പൊടി, 8-9 ബദാം, ഒരു നുള്ള് മഞ്ഞൾപ്പൊടി, റോസ് വാട്ടർ (ആവശ്യത്തിന്)
പയർ, ഓട്‌സ്, ബദാം എന്നിവ വെവ്വേറെ പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ ഇവ ഒന്നിച്ച് ഇളക്കുക. മിശ്രിതത്തിലേക്ക് അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക. ക്രമേണ റോസ് വാട്ടർ ചേർത്ത് മിനുസമാർന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ നന്നായി ഇളക്കുക.
നിങ്ങളുടെ മുഖം, കൈകൾ, കഴുത്ത് എന്നിവയിൽ ഈ പേസ്റ്റ് പുരട്ടുക. 15-20 മിനിട്ടിന് ശേഷം (ഉണങ്ങിയതിന് ശേഷം) കഴുകി കളയുക. ഓട്‌സ് ചർമത്തെ ശുദ്ധീകരിക്കുകയും ചർമത്തിന്‍റെ മൃദുത്വം വർധിപ്പിക്കുകയും ചെയ്യുന്നു.
ഓട്‌സ്, പയർ, ബദാം എന്നിവയുടെ സ്വാഭാവിക ശുദ്ധീകരണ ഗുണങ്ങളുള്ള ഈ ഫേസ് പാക്ക് ചർമത്തിലെ മാലിന്യങ്ങളും അധിക എണ്ണയും നീക്കം ചെയ്യുന്നു. ഓട്‌സ്, അഴുക്കും വിഷവസ്‌തുക്കളും ഇല്ലാതാക്കുന്നു. പയർ ചർമത്തിലെ അഴുക്ക് മൃദുവായി പുറംതള്ളുന്നു. ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നു. അവ ഒരുമിച്ച് ചർമത്തെ ആഴത്തിൽ ശുദ്ധീകരിക്കാൻ പ്രവർത്തിക്കുന്നു. അത് നവോന്മേഷവും പുനരുജ്ജീവനവും നൽകുന്നു. ഈ ഫേസ് പാക്ക് ചർമത്തെ മൃദുവാക്കുന്നു. ഓട്‌സിൽ മോയ്‌സ്‌ചറൈസിംഗ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ജലാംശം നൽകുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
ചേരുവകൾ : റോസാപ്പൂവിന്‍റെ ഇതളുകൾ ഒരു കപ്പ്, ഒരു കപ്പ് റോസ് വാട്ടർ, ഒരു കപ്പ് കറ്റാർ വാഴ ജ്യൂസ്
ഒരു പാത്രം എടുത്ത് അതിൽ ചെറിയ അളവിൽ റോസ് വാട്ടർ ചേർക്കുക. ഇത് ചൂടാക്കി റോസാദളങ്ങൾ ചേർത്ത് ഇളക്കുക. റോസാദളങ്ങളെ കുതിരാൻ അനുവദിക്കുക. രണ്ട് ടേബിൾസ്‌പൂൺ കറ്റാർ വാഴ നീരും റോസ് കലർന്ന ദ്രാവകവുമായി യോജിപ്പിക്കുക. നന്നായി ഇളക്കുക. മിശ്രിതം ഊഷ്‌മാവിൽ തണുക്കാൻ അനുവദിക്കുക. മോയ്‌സ്ചറൈസർ ഊഷ്‌മാവിൽ എത്തിക്കഴിഞ്ഞാൽ വായു കടക്കാത്ത ഗ്ലാസ് പാത്രത്തിലേക്ക് മാറ്റുക. ഇത് മോയ്‌സ്‌ചറൈസറിന്‍റെ ഫ്രഷ്നസ് നിലനിർത്താൻ സഹായിക്കും.
മോയ്‌സ്‌ചറൈസർ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഏകദേശം 15-20 ദിവസത്തേക്ക് നന്നായി തുടരും. ഈ മോയ്‌സ്‌ചറൈസർ റോസ് ഇതളുകളാൽ സമ്പുഷ്‌ടമാണ്, ഇത് മുഖക്കുരു കുറയ്ക്കുന്നതിനും ചർമത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് പതിവായി പ്രയോഗിക്കുന്നത് നന്നായിരിക്കും.
പുതിയ ഫേസ് പാക്ക് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ഗുണകരമാണ്. ഇത് നിങ്ങൾക്ക് പ്രതികൂല പ്രതികരണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ സഹായിക്കും.