ഹൈദരാബാദ്: പ്രണയവും ബന്ധങ്ങളും മനുഷ്യന് മാനസികമായി ഉല്ലാസം തരുന്നവയാണെങ്കിലും ചില ബന്ധങ്ങൾ അപകടകരമായ രീതിയിലേക്ക് വഴിമാറാറുണ്ട്. കുറെ നാൾ ജീവിക്കുക മരിക്കുക എന്നതിന് ഉപരിയായി ജീവിതത്തിൽ സന്തോഷവും സമാധാനവും നിഷേധിക്കുന്ന ബന്ധങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ഇത് സാധ്യമാകു. നിങ്ങൾ അപകടകരമായ ബന്ധത്തിലാണോ എന്ന് തിരിച്ചറിയണമെങ്കിൽ ഈ കാര്യങ്ങൾ അവഗണിക്കരുത്.
1. നിരന്തരമായ മാനസിക സമ്മർദം
നമ്മുടെ പങ്കാളികൾക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കണം. ജീവിതം ഒരിക്കലും സൗമ്യമായിരിക്കില്ല പ്രതിസന്ധികളും പ്രശ്‌നങ്ങളും പരസ്‌പരം സംസാരിക്കാനും നേരിടാനും നമുക്ക് സാധിക്കണം. എന്നാൽ പങ്കാളിയുമായി പങ്കിടുന്ന സമയങ്ങളിൽ നിങ്ങൾക്ക് പരസ്‌പരം തുറന്ന് സംസാരിക്കാനോ നിങ്ങളുടെ മാനസികാവസ്ഥ പങ്കിടാനോ പറ്റുന്ന സാഹചര്യമില്ലെങ്കിൽ, ബന്ധം മാനസികമായ പിരിമുറുക്കമാണ് നിങ്ങൾക്ക് നൽകുന്നതെങ്കിൽ ആ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് പോകുന്നത് അനുഗുണമാവില്ല.
2. ടോക്‌സിക് ആശയവിനിമയം
കാര്യങ്ങൾ എല്ലാം തുറന്ന് പറയാനുള്ള സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സാവകാശവും നിങ്ങൾക്ക് ബന്ധത്തിൽ നിന്ന് ലഭിക്കുന്നുണ്ടോ? ഏത് കാര്യങ്ങൾ സംസാരിച്ചാലും അവ കേൾക്കാനോ മനസിലാക്കാനോ നിങ്ങളുടെ പങ്കാളി സന്നദ്ധൻ അല്ലേ? ഇവക്ക് രണ്ടും അല്ല എന്നാണ് ഉത്തരമെങ്കിൽ അത്തരം ബന്ധങ്ങളിൽ തുടരാതിരിക്കുക.