കേരളം

kerala

ETV Bharat / sukhibhava

കേള്‍വിക്കുറവുള്ളവര്‍ക്ക് കൂടുതല്‍ ആശ്വാസം: ആഗോള ചര്‍ച്ചയായി യു.എസ് നിയമം - ലാന്‍സെറ്റ്

നേരിയതോ മിതമായതോയായ കേള്‍വിക്കുറവുള്ള വ്യക്തിള്‍ക്ക് ശ്രവണസഹായികള്‍ നേരിട്ട് വാങ്ങാന്‍ സാധിക്കുന്നതാണ് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ പുതിയ നിയമം.

us food and drug administration  hearing aid  hearing aid buying law  lancet article  കേള്‍വിക്കുറവ്  ശ്രവണവൈകല്യം  യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍  ലാന്‍സെറ്റ്  അമേരിക്കയിലെ പുതിയ നിയമം
കേള്‍വിക്കുറവിന് പരിഹാരം കണ്ടെത്താനാകുമോ? ആഗോളതലത്തില്‍ ചര്‍ച്ചയായി അമേരിക്കയിലെ പുതിയ നിയമം

By

Published : Sep 20, 2022, 2:27 PM IST

കേള്‍വിക്കുറവുള്ള മുതിര്‍ന്നവര്‍ക്ക് ചെറുകിട കച്ചവടക്കാരില്‍ നിന്നും ശ്രവണസഹായികള്‍ ഇനിമുതല്‍ നേരിട്ട് ലഭ്യമാകും. യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍റെ ഏറ്റവും പുതിയ നിയമം വഴിയാണ് ആവശ്യക്കാര്‍ക്ക് ശ്രവണസാഹായികള്‍ നേരിട്ട് സ്വന്തമാക്കാന്‍ വഴിയൊരുങ്ങുന്നത്. പുതിയ നിയമത്തിലൂടെ മെഡിക്കൽ പരിശോധനയോ കുറിപ്പടിയോ ആവശ്യമില്ലാതെ തന്നെ നേരിയതോ മിതമായതോ ആയ ശ്രവണ വൈകല്യമുള്ള ഉപഭോക്താക്കള്‍ക്ക് വിപണന കേന്ദ്രങ്ങളില്‍ നിന്നോ ഓൺലൈനില്‍ നിന്നോ നേരിട്ട് ശ്രവണസഹായികൾ വാങ്ങാം. അമേരിക്കയുടെ ഈ നീക്കം ആഗോളതലത്തില്‍ പുതിയ ചലനം സൃഷ്‌ടിക്കുന്നതാണെന്നാണ് പ്രമുഖ ഇംഗ്ലീഷ് ആരോഗ്യ മാസിക ലാന്‍സെറ്റ് അഭിപ്രായപ്പെടുന്നത്.

ആഗോളതലത്തില്‍ കേള്‍വിക്കുറവ് പരിഹരിക്കുന്നതിന് ആരോഗ്യ ഗവേഷകര്‍ക്ക് ചിട്ടായായ പരിശ്രമം ആവശ്യമാണ്. ഇതിനായി വൈകല്യമുള്ളവരില്‍ പൊതു അവബോധം വളര്‍ത്തി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കേണ്ടതുണ്ട്. കൂടാതെ ശ്രവണ-സുരക്ഷിത ജീവിതവും ജോലി ചെയ്യുന്ന അന്തരീക്ഷവും സൃഷ്‌ടിക്കുക എന്നതും പ്രശ്‌ന പരിഹാരത്തിന് പ്രധാന ഘടകങ്ങളിലൊന്നാണ്. അതോടൊപ്പം തന്നെ ശ്രവണസഹായികള്‍ നേരിട്ട് വാങ്ങാമെന്ന പുതിയ നിയമവും ഈ ശ്രമത്തിലേക്കുള്ള ഒരു പ്രധാന കണ്ണിയാണ്.

ശ്രവണവൈകല്യത്തിനുള്ള കാരണങ്ങള്‍:നിലവില്‍ ആഗോളതലത്തില്‍ 20 ശതമാനത്തോളം പേരാണ് കേള്‍വിക്കുറവ് ബാധിതരായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനിതക സ്വഭാവസവിശേഷതകൾ, ആരോഗ്യസ്ഥിതികൾ, ജീവിത-തൊഴിൽ അന്തരീക്ഷം, പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാണ് ശ്രവണവൈകല്യങ്ങള്‍ക്ക് പ്രധാന കാരണം. പൊതുജനാരോഗ്യ നടപടികളിലൂടെ കേൾവിക്കുറവിന്‍റെ പല കാരണങ്ങൾ തടയാനാകും. എന്നാൽ ഇത് ഒരു വിട്ടുമാറാത്ത അവസ്ഥയായി മാറുകയും ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കിൽ കാലക്രമേണ ഗുരുതരമാകുകയും ചെയ്യും.

കേള്‍വിക്കുറവിന്‍റെ അനന്തരഫലം:കൃത്യമായി പരിചരിക്കാത്ത ഇത്തരം വൈകല്യങ്ങള്‍ ഉള്ളവരില്‍ ആശയവിനിമയം ശരിയായ രീതിയില്‍ സാധ്യമാകില്ല. ഇത്തരക്കാരുടെ മാനസിക ആരോഗ്യത്തെയും വൈകല്യം പ്രതികൂലമായി ബാധിക്കും. കൂടാതെ ഇത്തരം ആളുകള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ നിരക്കും കൂടുതല്‍ ആയിരിക്കും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ 80% പേര്‍ വൈകല്യമുളളവര്‍:കേൾവിക്കുറവുള്ള ജനസംഖ്യയുടെ 80%-ലധികവും താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ (LMICs) താമസിക്കുന്നവരാണ് എന്നാണ് കണക്കുകള്‍. ഇത്തരം രാജ്യങ്ങളില്‍ ശ്രവണ പരിചരണം പോലുള്ള ആരോഗ്യ സംരക്ഷണം പരിമിതമാണ്. ഉയര്‍ന്ന ചെലവ്, അസുഖത്തെ കുറിച്ച് കൃത്യമായ അവബോധം ഇല്ലായ്‌മ തുടങ്ങിയ കാരണങ്ങളാലാണ് പലരും ഇതിന് കൂടുതല്‍ പരിഗണന നല്‍കാത്തത്.

ഉയര്‍ന്ന ചെലവും, കൃത്യമായ അവബോധം ഇല്ലായ്‌മയും:ശ്രവണസഹായികളുടെ ആഗോള വിതരണം നിയന്ത്രിക്കുന്നത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ആസ്ഥാനമായുള്ള നിർമ്മാതാക്കളാണ്. നിലവിലെ അവരുടെ വിലനിർണ്ണയ സൂചികകള്‍ പലതും താഴ്ന്നതും, ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും കൂടുതലാണ്. അതിനാല്‍ തന്നെ ശ്രവണ സഹായികളുടെ വില കുറയ്ക്കുന്നതിന് ഇത്തരം രാജ്യങ്ങളില്‍ (LMIC) സ്ഥിതി ചെയ്യുന്ന നിര്‍മാതാക്കള്‍ ആവശ്യമായി നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ശ്രവണവൈകല്യങ്ങളെ കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്ത വ്യക്തികളില്‍ അതിനെകുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടതാണ് മറ്റൊരു വെല്ലുവിളി. താങ്ങാനാവുന്ന ഉപകരണങ്ങൾ സാമ്പത്തിക തടസ്സം നീക്കുന്നു, എന്നിട്ടും ശ്രവണസഹായികൾ ഉപയോഗിക്കാനുള്ള ആളുകളുടെ സന്നദ്ധതയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ ഇപ്പോഴും തടസ്സമായി നിൽക്കുന്നു. ജനങ്ങളെ അണിനിരത്തുക എന്നതാണ് രണ്ടാമത്തെ വെല്ലുവിളി. കേൾവിക്കുറവിനെക്കുറിച്ചും ചികിത്സിക്കാത്ത ശ്രവണ വൈകല്യത്തിന്റെ ദോഷത്തെക്കുറിച്ചും അവബോധം വളർത്തുന്നത് ഒരു പ്രധാന ഘടകമാണ്. കേൾവിക്കുറവുള്ള ആളുകൾക്ക് പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവ നൽകുന്നതിന് എൽഎംഐസികളിലെ യോഗ്യതയുള്ള തൊഴിലാളികളുടെ അഭാവമാണ് അവസാനത്തെ വെല്ലുവിളി.

ABOUT THE AUTHOR

...view details