ഫിറ്റ്നസ് നിലനിര്‍ത്തുന്നതിന് ഏറ്റവും ആനന്ദകരമായ ഒരു ഉപാധിയാണ് നൃത്തം. നൃത്തത്തിന്‍റെ മറ്റൊരു നേട്ടം ശാരീരികമായ ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും പ്രധാനം ചെയ്യുന്നു എന്നാണ്. നൃത്തം ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍:
ശാരീരിക ശക്‌തിയും ബാലന്‍സും വര്‍ധിപ്പിക്കുന്നു:നൃത്തത്തിന്‍റെ ഭാഗമായിട്ടുള്ള വിവിധ തരത്തിലുള്ള ചാട്ടങ്ങള്‍ ശരീരത്തിന്‍റെ എല്ലാ മസിലുകളേയും ശക്‌തമാക്കുന്നതാണ്. ശരീരത്തിന് നല്ല വഴക്കവും നല്‍കുന്നു. നമ്മുടെ റിഫ്ലക്‌സുകളെ കൂടുതല്‍ പരിപോഷിക്കുന്നു.
സമ്മര്‍ദം കുറച്ച് മാനസികമായ ഉന്‍മേഷം പ്രധാനം ചെയ്യുന്നു: മാനസിക പരിമുറുക്കം കുറയ്‌ക്കുന്നതിന് ഏറ്റവും നല്ലതാണ് എല്ലാ തരത്തിലുള്ള നൃത്തങ്ങളും. മനോഹരമായ പാട്ടിനോടൊപ്പം നൃത്തം ചെയ്യുന്നത് മാനസിക ഉല്ലാസമാണ് ലഭിക്കുക. ഇത് പുതിയൊരു ഊര്‍ജം നമുക്ക് പ്രധാനം ചെയ്യുന്നു.
ഹൃദയ ആരോഗ്യം വര്‍ധിപ്പിക്കുന്നു:ഹൃദയത്തിന്‍റേയും രക്തധമനികളുടേയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഒരു വ്യായാമ മുറയാണ് നൃത്തം. അതുകൊണ്ട് തന്നെ നൃത്തം ചെയ്യുന്നത് ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്‌ക്കുന്നു. കൂടാതെ നൃത്തം കൊളസ്ട്രോള്‍ ആരോഗ്യപരമായ അളവില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും.
അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കും:അമിതവണ്ണം കുറയ്‌ക്കുന്നതിന് ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്ന ഒരു വ്യായാമമാണ് നൃത്തം. ഒരു മണിക്കൂര്‍ നൃത്തം ചെയ്യുമ്പോള്‍ 300,800 കലോറി ഊര്‍ജമാണ് ചിലവാകുന്നത്. പല തരത്തിലുള്ള നൃത്ത രൂപങ്ങളിലും ധ്രുതഗതിയിലുള്ള ചുവടുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ നൃത്തം അമിതവണ്ണം കുറയ്‌ക്കുന്നതിന് ഏറ്റവും നല്ല ഒരു ഉപാധിയാണ്
ഓര്‍മ ശക്‌തിയെ വര്‍ധിപ്പിക്കുന്നു:നൃത്തം പോലുള്ള ശ്വാസോച്‌ഛ്വാസം വേഗത്തില്‍ വേണ്ടിവരുന്ന വ്യായമങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ ഓര്‍മശക്‌തിയിലും ബുദ്ധിയിലുമൊക്കെ പ്രധാനപങ്കുവഹിക്കുന്ന തലച്ചോറിലെ ഹിപ്പോകേമ്പസ്(hippocampus) എന്ന ഭാഗത്തിന്‍റെ വ്യാപ്തി കുറയാതെ സംരക്ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നൃത്തത്തിലെ ഒരോ ചുവടുകളും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇത് നല്ലൊരു ഓര്‍മ പരിശീലനമാണ് നമുക്ക് നല്‍കുന്നത്