ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണക്രമം ശീലമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും കഴിക്കുന്ന രീതി അനാരോഗ്യകരമായേക്കാം. ചിട്ടയായ ഭക്ഷണക്രമം ആരോഗ്യമുള്ള ജീവിതം സമ്മാനിക്കുന്നു. സമയം തെറ്റിയ ഭക്ഷണക്രമം, അനാരോഗ്യകരമായ ഭക്ഷണങ്ങൾ, അമിത വേഗതയിൽ ഭക്ഷണം കഴിക്കുന്നത് എന്നിവ നമ്മളുടെ ദിവസം മുഴുവനുമുള്ള ഊർജത്തെ ബാധിക്കുന്നു.
തൊഴിലിടങ്ങൾ പല തരത്തിലുള്ള അവസരങ്ങളുടെ ഇടമാണ്. അവിടെ ഊർജസ്വലരായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തൊഴിലിടങ്ങളിൽ 9 മണി മുതൽ 5 മണി വരെ സജീവമായി തുടരാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. ഊർജം ദീർഘനേരത്തേക്ക് നിലനിർത്തുക എന്നത് നമ്മുടെ ചുമതലയാണ്. ഇത്തരത്തിൽ ജോലിസ്ഥലങ്ങളിൽ നിങ്ങളുടെ ഊർജം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണഇനങ്ങൾ ഇതാ..
ആപ്പിളുകൾ:ചുവന്ന ആപ്പിളുകൾ പൊതുവെ രുചികരമായതും വിറ്റാമിനുകളുടെ ഉറവിടവുമായ ഒരു ഫലമാണ്. ശരീരത്തിന്‍റെ ഊർജം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഓർമക്കുറവ്, ക്ഷീണം എന്നിവയ്‌ക്കും ആപ്പിളുകൾ കഴിക്കുന്നത് നല്ലതാണ്. വായ്‌നാറ്റം , ദന്തക്ഷയം എന്നിവയ്‌ക്ക് പരിഹാരമായി ആപ്പിൾ കടിച്ചുതിന്നണം എന്ന് പറയാറുണ്ട്. യുനാനി ചികിത്സയ്‌ക്കും ആപ്പിൾ ഉപയോഗിക്കാറുണ്ട്.
വിറ്റാമിനുകളുടെ ഉറവിടമായ ആപ്പിൾ യോഗർട്ട് (കട്ടിത്തൈര്):കാൽത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്ന വിഭവമാണ് തൈര്. നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാനാകാത്ത ഒരു വിഭവം എന്ന് തന്നെ തൈരിനെ വിശേഷിപ്പിക്കാം. ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് യോഗർട്ട്.
ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമായ യോഗർട്ട് പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിക്കുന്നു. കാൽസ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇത് കഴിക്കുന്നതിലൂടെ ലഭിക്കുന്നു.
തൈരിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്‍റെ ഊർജം വർധിപ്പിക്കുന്നതിലൂടെ ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ തൈര് ഒരു മികച്ച സൗന്ദര്യ ഘടകം കൂടിയാണ്.
വാഴപ്പഴം: സുലഭമായി കിട്ടുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. വാഴപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. വാഴപ്പഴങ്ങൾ പൊതുവെ മധുരമുള്ളതാണ്. നാരുകളാൾ സമ്പുഷ്‌ടമാണ് വാഴപ്പഴം. പൊട്ടാസ്യവും പേശികളുടെ ശക്തി വികസിപ്പിക്കുന്നതിനായി വിറ്റാമിനുകളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ദീർഘനേരത്തേക്ക് ഊർജം നൽകുന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു.
നാരുകളാൾ സമ്പുഷ്‌ടമാണ് വാഴപ്പഴം മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിൻ സി, ബി 6 എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ അമിതമായി കഴിക്കാനും പാടില്ല. ഇത് ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
കാപ്പി:ആളുകൾ ഏറ്റവും ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി. ഉന്മേഷദായകമായ പാനീയം എന്നും പറയാം. കഫീൻ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമായ കാപ്പി മനസിനെ ഏകാഗ്രമാക്കുന്നു. മണിക്കൂറുകളോളം ശരീരത്തിന് ഊർജം നിലനിർത്താൻ സഹായിക്കുന്ന ഫിനോളിക് പദാർഥങ്ങളും കാപ്പിയിൽ അടങ്ങിയിരിക്കുന്നു.
ഉന്മേഷദായകമായ പാനീയമാണ് കാപ്പി പീനട്ട് ബട്ടർ ആൻഡ് ജെല്ലി സാൻഡ്‌വിച്ച്:കൊഴുപ്പുകളുടെയും നാരുകളുടെയും പ്രോട്ടീനുകളുടെയും സമ്പന്നമായ ഉറവിടമാണ് പീനട്ട് ബട്ടർ, ഇത് നിങ്ങളുടെ വിശപ്പിനെ അകറ്റി നിർത്തുകയും മണിക്കൂറുകളോളം പ്രവർത്തിക്കാൻ ആവശ്യമായ ഊർജം നൽകുകയും ചെയ്യും.
പീനട്ട് ബട്ടർ ആൻഡ് ജെല്ലി സാൻഡ്‌വിച്ച് പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, കാത്സ്യം, മഗ്നീഷ്യം, അയൺ എന്നിങ്ങനെ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. അധിക ഊർജം നൽകുന്ന കാർബോഹൈഡ്രേറ്റിന്‍റെ ഒരു പ്രധാന ഉറവിടം കൂടിയാണ് ബ്രെഡ്. ബ്രെഡിന് മീതെ ജാം തേച്ചും കഴിക്കാം.