കേരളം

kerala

ETV Bharat / sukhibhava

ദിവസവും മീൻ കഴിച്ചാൽ ഹൃദ്രോഗത്തെ അകറ്റി നിർത്താം; പഠനങ്ങൾ - heart attack

Eating more fish is good for the heart: കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ മത്സ്യങ്ങളിലെ ഫാറ്റി ആസിഡുകൾ ഹൃദ്രോഗത്തെ തടഞ്ഞുനിർത്തുന്നതായി കണ്ടെത്തി.

Eating more fish is good for the heart  fish is good for the heart  fish is good for health  fish food  fish items in diet  മീൻ ഹൃദ്രോഗം  മീൻ  മത്സ്യം  മീൻ ഭക്ഷണം  ഹൃദ്രോഗം മീൻ  ഹൃദ്രോഗം എങ്ങനെ അകറ്റാം  heart attack  ഹൃദയാരോഗ്യം ഭക്ഷണം
Eating more fish is good for the heart

By ETV Bharat Kerala Team

Published : Dec 12, 2023, 2:16 PM IST

ത്സ്യങ്ങളിലെ ഫാറ്റി ആസിഡുകൾ ഹൃദ്രോഗം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ. കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് (Karolinska Institute) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. (Eating more fish is good for the heart, study). സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഇപിഎ, ഡിഎച്ച്എ-ടൈപ്പ് ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

ഈ കൊഴുപ്പുകൾ നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ആസിഡുകൾ ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന് ലഭിക്കുകയുള്ളു. അതിനാൽ ഈ ആസിഡുകൾ സ്ഥിരമായി കൃത്യമായ അളവിൽ ശരീരത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഹൃദയാഘാതം ബാധിച്ചവരുടെ കുടുംബാംഗങ്ങളുടെ കാര്യത്തിലാണ് ഇതിന്‍റെ പ്രാധാന്യം കൂടുതൽ. കാരണം ഇത് സംബന്ധിച്ച പഠനം ഗവേഷകർ നടത്തിയത് അത്തരം നിരീക്ഷണത്തിലൂടെയാണ്. കുടുംബ പാരമ്പര്യത്തിലും ഭക്ഷണക്രമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് 40,000 പേരുടെ വിവരങ്ങൾ വിശകലനം ചെയ്‌തുകൊണ്ടാണ് പഠനം നടത്തിയത്.

ഹൃദ്രോഗം തീർച്ചയായും ഒരു പരിധിവരെ പാരമ്പര്യമാണ്. എന്നിരുന്നാലും, ഇതിന് കാരണമാകുന്ന ജീനുകൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം ഹൃദ്രോഗം ജീനുകളുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗമില്ലാത്ത 40,000 പേരുടെ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനിടെ 4000 പേർക്ക് ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി.

തുടർന്ന് നടത്തിയ പഠനത്തിൽ മാതാപിതാക്കളിലോ സഹോദരങ്ങളിലോ ഹൃദ്രോഗത്തിന്‍റെ സാന്നിധ്യവും രക്തത്തിൽ കുറഞ്ഞ അളവിലുള്ള ഇപിഎ/ഡിഎച്ച്എയും ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഹൃദ്രോഗം പാരമ്പര്യമായി സംഭവിച്ചതാണെങ്കിൽ അവരിലെ അപകടസാധ്യത 25% കൂടുതലാണെന്ന് കണ്ടെത്തി. രക്തബന്ധമുള്ളവരിൽ ഒരാൾക്ക് ഹൃദ്രോഗം ബാധിച്ചാൽ, ആ കുടുംബത്തിലെ അംഗങ്ങൾ കൂടുതൽ മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനഫലം സൂചിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details