ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി മൂക്കിലടിക്കുന്ന സ്പ്രേ പുറത്തിറക്കി മുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനി ഗ്ലെന്‍മാര്‍ക്ക്. നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേയാണ് സനോടൈസ് (SaNOtize) എന്ന പ്രമുഖ ബയോടെക് കമ്പനിയുമായി ചേര്‍ന്ന് ഗ്ലെന്‍മാര്‍ക്ക് പുറത്തിറക്കിയത്. നാസല്‍ സ്പ്രെയുടെ ഉത്പാദനത്തിനും വിതരണത്തിനുമുള്ള അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കി.
നാസല്‍ സ്പ്രെയുടെ ഫേസ് 3 ട്രയലിലെ വിവരങ്ങളില്‍ നിന്ന് മനസിലായത് സ്പ്രെ അടിച്ചതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ വൈറല്‍ ലോഡ് 94 ശതമാനവും 48 മണിക്കൂറിനുള്ളില്‍ 99 ശതമാനവും കുറഞ്ഞു എന്നാണ്. സ്പ്രെയ്ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നും കമ്പനിയുടെ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. 'ഫാബിസ്പ്രെ' എന്ന പേരിലാണ് സ്പ്രെ കമ്പനി പുറത്തിറക്കുക.