ന്യൂഡല്‍ഹി :ആദ്യ ചിക്കുന്‍ഗുനിയ വാക്സിന് ഇക്സ്ചിഗിന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍റെ അംഗീകാരം (first chikungunya vaccine ixchiq approved by US FDA). പതിനെട്ട് വയസ് മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് വാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഒറ്റഡോസ് ഇന്‍ജക്ഷനായാകും വാക്‌സിന്‍ നല്‍കുക.
വാക്‌സിന്‍ സ്വീകരിച്ചാല്‍ വൈറല്‍ പനിയുടേത് പോലുള്ള ലക്ഷണങ്ങളുണ്ടാകുമെന്നും എഫ്‌ഡിഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിക്കുന്‍ഗുനിയ വൈറസ് ബാധിക്കുന്നത് മൂലം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം (First chikungunya vaccine Ixchiq). പ്രത്യേകിച്ച് വൃദ്ധരിലും അസുഖബാധിതരിലും ചിക്കുന്‍ഗുനിയ ബാധ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന് എഫ്‌ഡിഎയിലെ സെന്‍റര്‍ ഫോര്‍ ബയോളജിക്‌സ് ആന്‍ഡ് റിസര്‍ച്ച് മേധാവി പീറ്റര്‍മാര്‍ക്‌സ് പറഞ്ഞു.
മികച്ച ചികിത്സകളൊന്നും വികസിപ്പിച്ചിട്ടില്ലാത്ത ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയതിലൂടെ വലിയ ചുവട് വയ്‌പ്പാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പഠനത്തിലൂടെ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതാണ്. രണ്ട് ക്ലിനിക്കള്‍ പഠനങ്ങളിലൂടെ വാക്‌സിന്‍റെ സുരക്ഷിതത്വവും ഉറപ്പ് വരുത്തിയിട്ടുണ്ട്.