ശ്രീനഗര്‍ :കഞ്ചാവില്‍ നിന്ന് മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യയും. ജമ്മു കശ്‌മീരിലാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ജമ്മു കശ്‌മീരിലെ കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ ഗവേഷണം (Council Of Scientific And Industrial Research–Indian Institute Of Integrative Medicine (CSIR–IIIM) പുരോഗമിക്കുകയാണ്. കനേഡിയന്‍ കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജമ്മു ചാത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റീവ് മെഡിസിന്‍സിന്‍റെ ഫാമിലാണ് ശാസ്‌ത്രീയമായ രീതിയില്‍ കഞ്ചാവ് വളര്‍ത്തലും ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ക്യാന്‍സര്‍, പ്രമേഹം, അപസ്‌മാരം, ന്യൂറോപ്പതി രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് പുതിയ കണ്ടുപിടിത്തം ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന മരുന്നുകളാണ് ഈ പദ്ധതിയിലൂടെ ഉത്‌പാദിപ്പിക്കുന്നത്.
ചാത്തയിലെ ഫാമില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് നേരിട്ട് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ജമ്മു കശ്‌മീര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ ദുരുപയോഗം വര്‍ധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള പദ്ധതികള്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ കുറയ്‌ക്കും.
ഇത്തരം ഉത്‌പന്നങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ സഹായിക്കുന്നതുമാണ് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള മരുന്നുകളാണ് പദ്ധതിയിലൂടെ ഉത്‌പാദിപ്പിക്കുന്നതെന്നും ജമ്മു കശ്‌മീരിന് മാത്രമായിരിക്കില്ല രാജ്യത്തിന് ഒന്നാകെ ഈ പദ്ധതി വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.