കേരളം

kerala

ETV Bharat / sukhibhava

പുതിയ വകഭേദം കൂടുതൽ വ്യാപനശേഷിയുള്ളത് ; എക്‌സ്‌ഇ ഭീഷണിയായേക്കാം

കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ എക്‌സ്‌ഇ (XE) മുംബൈയിലും ഗുജറാത്തിലും സ്ഥിരീകരിച്ചിരിക്കുകയാണ്

എക്‌സിഇയെ കുറിച്ച് അറിയേണ്ടവയെല്ലാം  എക്‌സിഇ പുതിയ കൊവിഡ് വകഭേദം  ഒമിക്രോൺ ബിഎ.1 ബിഎ.2 മ്യൂട്ടന്‍റ് ഹൈബ്രിഡ്  Everything need to know about XE Covid variant  all you need to know about new XE Covid variant  XE recombinant (BA.1-BA.2)  എക്‌സി ഇ റീകോമ്പിനന്റ്  കൊവിഡ് ഏറ്റവും പുതിയ വകഭേദ  Covid new variant
പുതിയ വകഭേദം കൂടുതൽ വ്യാപനശേഷിയുള്ളത്; എക്‌സിഇയെ കുറിച്ച് അറിയേണ്ടവയെല്ലാം...

By

Published : Apr 9, 2022, 10:38 PM IST

കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന 'എക്‌സ്‌ഇ' (XE) എന്ന കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയത്. ഇത് മറ്റെല്ലാ വകഭേദങ്ങളെയും അപേക്ഷിച്ച് പകർച്ചാശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ എക്‌സ്‌ഇ ഇന്ത്യയിൽ മുംബൈയിലെ ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു സ്‌ത്രീയിലും ഗുജറാത്ത് സ്വദേശിയായ 67 കാരനിലും സ്ഥിരീകരിച്ച വാർത്തകളും പുറത്തുവന്നിരിക്കുകയാണ്.

എക്‌സിഇ :ഇതിനോടകം ലോകമെമ്പാടും വ്യാപിച്ച ഒമിക്രോൺ വകഭേദത്തിന്‍റെ മുൻ പതിപ്പുകളായ ബിഎ.1, ബിഎ.2 എന്നിവയുടെ മ്യൂട്ടന്‍റ് ഹൈബ്രിഡാണ് (ജനിതകകൈമാറ്റത്തിലൂടെ ആവിർഭവിച്ച ഉപവിഭാഗം) എക്‌സ്ഇ. ജനുവരി 19ന് യുകെയിലാണ് ആദ്യമായി കണ്ടെത്തിയത്.

ALSO READ: 67 കാരനില്‍ എക്‌സ് ഇ ; ഒമിക്രോണ്‍ വകഭേദം ഗുജറാത്തിലും

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, BA.2 ഉപവകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം. എന്നാൽ ഈ കണ്ടെത്തിലിന് കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

വ്യാപനസാധ്യത കൂടുതൽ : ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും എക്‌സ്‌ഇയുടെ ഉയർന്ന രോഗവ്യാപന ശേഷി സമീപഭാവിയിൽ ഭീഷണിയായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണ്ടെത്തലിൽ മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന മുതലായവയാണ് രോഗബാധിതരിൽ കണ്ടേക്കാവുന്ന പ്രാഥമിക ലക്ഷണങ്ങൾ. ഇതിനുപുറമേ ശ്വാസതടസം, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്‌മ, വയറിളക്കം മുതലായവയും പുതിയ വകഭേദത്തിന്‍റെ ലക്ഷണങ്ങളാണ്.

മാർച്ച് 22 വരെ ഇംഗ്ലണ്ടിൽ എക്‌സ്‌ഇയുടെ 637 കേസുകൾ കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. ഇതിനകം തായ്‌ലൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും എക്‌സ്ഇ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം സംബന്ധിച്ച് കൂടുതൽ വിശദമായ പഠനം നടത്തിവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ABOUT THE AUTHOR

...view details