കേരളം

kerala

ETV Bharat / sukhibhava

എൻഡോമെട്രിയോസിസ് സ്ത്രീകളുടെ വില്ലൻ; ഇനി രോഗനിർണയം അതിവേഗം - എൻഡോമെട്രിയോസിസ് രോഗനിർണയം

ശക്തി ക്ഷയിക്കൽ, വന്ധ്യത എന്നിവ എൻഡോമെട്രിയോസിസിന്‍റെ തുടർച്ചയായിട്ടുണ്ടാകാം.

EndoSearch  endometriosis  diagnosis  diagnostic  healthcare  biomarkers  endometriosis symptoms  എൻഡോമെട്രിയോസിസ് ലക്ഷണങ്ങൾ  എൻഡോമെട്രിയോസിസ് രോഗനിർണയം  എൻഡോസെർച്ച്
എൻഡോമെട്രിയോസിസ് സ്ത്രീകളുടെ വില്ലൻ; ഇനി രോഗനിർണയം അതിവേഗം

By

Published : Apr 24, 2022, 7:43 AM IST

പ്രത്യുത്പാദന കാലയളവിൽ 10 ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് എൻഡോമെട്രിയോസിസ്. കഠിനമായ വയറുവേദനക്കും വന്ധ്യതക്കും വരെ കാരണമാകുന്ന ഈ രോഗം പലപ്പോഴും പലരിലും കണ്ടെത്തപ്പെടാതെ പോകാറുണ്ട്.

ഗർഭാശയത്തിന് പുറത്ത് എൻഡോമെട്രിയൽ പോലുള്ള കലയുടെ (ഗ്രന്ഥികളും സംയോജക കലയും) സാന്നിധ്യം ഉണ്ടാകുന്നതാണ് എൻഡോമെട്രിയോസിസ് എന്ന രോഗം. ഇത് മൂലം ഗുരുതരമായ വീക്കം, തഴമ്പ് പോലുള്ള കലകൾ എന്നിവ ഉണ്ടാകുകയും ഇത് സ്ത്രീകളുടെ വസ്തി പ്രദേശത്തെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അണ്ഡാശയം, ഗർഭാശയം, ഫിലോപ്പിയൻ നാളികൾ, വസ്തി പ്രദേശത്തെ കലകൾ എന്നിവയെ ബാധിക്കുന്ന ഒരു പ്രത്യുൽപാദന സംവിധാനത്തിലെ രോഗമാണ് എൻഡോമെട്രിയോസിസ്.

ശക്തി ക്ഷയിക്കൽ, വന്ധ്യത എന്നിവ ഈ രോഗത്തിന്‍റെ തുടർച്ചയായിട്ടുണ്ടാകാം. കൗമാരക്കാരികൾ മുതൽ ആർത്തവം നിലച്ചവർ വരെ എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാം. എങ്കിലും പ്രത്യുൽപാദന വയസ് പരിധിയിലുള്ളവരിലാണ് പ്രധാനമായും കാണപ്പെടുന്നത്.

ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ മാത്രമേ എൻഡോമെട്രിയോസിസ് നിർണയിക്കാൻ സാധിക്കുകയുള്ളൂ. ഫ്രഞ്ച് ബയോടെക് സ്റ്റാർട്ട്അപ്പ് ആയ എൻഡോഡയഗ് വളരെ നേരത്തെ തന്നെ എൻഡോമെട്രിയോസിസ് നിർണയിക്കാനായും രോഗികളുടെ പരിചരണം വളരെയധികം മെച്ചപ്പെടുത്തുന്നതിനുമായി എൻഡോസെർച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചികിത്സ ചെലവ് കുറക്കുന്നതിനൊപ്പം രോഗികളെ കൃത്യമായി പരിചരിക്കുന്നതിനുള്ള തീരുമാനമെടുക്കുന്നതിനും എൻഡോസെർച്ച് ഡോക്‌ടർമാരെ സഹായിക്കുമെന്ന് എൻഡോഡയഗ് സിഇഒ ആയ സെസിലി റിയൽ പറയുന്നു.

ബയോമാർക്കറുകളുടെ സംയോജനത്തെ അടിസ്ഥാനമാക്കി കലകളുടെ സാമ്പിളുകൾ ശേഖരിച്ച് രോഗനിർണയം നടത്താൻ എൻഡോ സെർച്ചിലൂടെ സാധിക്കുന്നു. ഒരു ഗൈനക്കോളജിസ്റ്റ് ശേഖരിക്കുന്ന കലകൾ മെഡിക്കൽ ലബോറട്ടറിയിലേക്ക് അയക്കും. ലബോറട്ടറിയിൽ ഐഎച്ച്സി സാങ്കേതികവിദ്യയും എൻഡോസെർച്ച് ഇൻവിട്രോ ഡയഗ്നോസ്റ്റിക്‌സ് കിറ്റും സംയോജിപ്പിച്ച് ബയോമാർക്കറുകൾ കണ്ടെത്താമെന്ന് കമ്പനി അവകാശപ്പെടുന്നു.

Also Read: ഗർഭകാലത്ത് ജോലി ചെയ്യുന്നുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കൂ...

ABOUT THE AUTHOR

...view details