കേരളം

kerala

ETV Bharat / sukhibhava

പ്രമേഹ സാധ്യത കുറയ്‌ക്കാന്‍ എളുപ്പവഴി ; പ്രഭാതഭക്ഷണം കഴിക്കാം 8 മണിക്ക് മുമ്പ് - How To Avoid Diabetes risk

Diabetes risk : രാവിലെ 8 മണിക്ക് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ഐഎസ് ഗ്ലോബൽ പഠനം

Eating Breakfast Before 8 am  reduces the risk of diabetes  ഐഎസ് ഗ്ലോബൽ പഠനം റിപ്പോർട്ട്  പ്രമേഹ സാധ്യത കുറയ്‌ക്കാം
IS Global study

By ETV Bharat Kerala Team

Published : Jan 16, 2024, 1:28 PM IST

ക്ഷണം കഴിക്കുന്നത് മാത്രമല്ല എപ്പോഴൊക്കെയെന്നതും പ്രധാനമാണ്. പ്രഭാത ഭക്ഷണത്തിന്‍റെ കാര്യത്തിൽ ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നാണ് ഐ എസ് ഗ്ലോബൽ പഠനം വ്യക്തമാക്കുന്നത്. 8 മണിക്ക് മുൻപ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവരിൽ പ്രമേഹ സാധ്യത 59% വരെ കുറയുന്നതായി പഠനത്തിൽ കണ്ടെത്തി (Diabetes Risk). 9 മണിക്ക് ശേഷം പ്രാതൽ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിക്കാൻ കാരണമാകുന്നു.

അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി തുടങ്ങിയ ശീലങ്ങൾ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിൽ സമയക്രമം കൂടി വളരെ പ്രധാനമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ജൈവ ഘടികാരത്തെ നിയന്ത്രിക്കുന്നതിലും, രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ തുടങ്ങിയവയുടെ അളവ് നിയന്ത്രിക്കുന്നതിലും കൃത്യ സമയത്തുള്ള ആഹാര ശീലം വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ആഹാര സമയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് നടത്തിയ ചില പഠനങ്ങളിൽ ഭക്ഷണം കഴിക്കുന്ന സമയവും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം നിർണയിക്കാൻ ശ്രമിക്കുകയായിരുന്നു ഐഎസ് ഗ്ലോബൽ ഗവേഷകർ. ഇതിനായി 1,03,312 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്.

അവരിൽ ആദ്യ രണ്ട് വർഷത്തെ ശരാശരി ആഹാര ശീലങ്ങളെ അടിസ്ഥാനമാക്കി 7 വർഷം അവരുടെ ആരോഗ്യ സ്ഥിതികൾ നിരീക്ഷിച്ചു. അതിൽ പുതുതായി പ്രമേഹ രോഗം ബാധിച്ചത് 963 പേർക്കാണ്. 9 മണിക്ക് ശേഷം പ്രാതൽ കഴിക്കുന്നവരിൽ അപകട സാധ്യത കൂടുന്നതായി കണ്ടെത്തി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ഗ്ലൂക്കോസിന്‍റെയും കൊളസ്‌ട്രോളിന്‍റെയും നിയന്ത്രണം ഇല്ലാതാവുന്നതായും പഠനത്തിൽ തെളിഞ്ഞു. മാത്രമല്ല ഇൻസുലിൻ ഹോർമോൺ ഡോസുകൾ ക്രമരഹിതമാകാനും സാധ്യതയുണ്ട്.

ഇതിനുപുറമെ രാത്രി ഭക്ഷണം വൈകി കഴിക്കുന്നവരിലും പ്രമേഹ സാധ്യത വർധിക്കുന്നു. രാത്രിയിൽ 10 മണിക്ക് ശേഷം ആഹാരം കഴിക്കുന്നവരിലാണ് പ്രമേഹ സാധ്യത വളരെയധികം കൂടുതൽ. ദിവസത്തിൽ കുറഞ്ഞ അളവിൽ അഞ്ച് നേരം ഭക്ഷണം കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്‌നങ്ങൾ കുറവാണ്. ഒരുപാട് നേരം വ്രതമെടുക്കുന്നവരാണെങ്കിൽ രാവിലെ 8 മണിക്ക് മുമ്പ് പ്രാതൽ കഴിക്കുകയും രാത്രിഭക്ഷണം വൈകി കഴിക്കുകയും വേണം. എന്നാൽ മാത്രമേ അവർക്ക് നല്ല ഫലം ലഭിക്കൂ എന്നതും ശ്രദ്ധേയമാണ്.

Also Read: ഹൃദ്രോഗ സാധ്യത ഉടന്‍ തിരിച്ചറിയാം; പ്രോട്ടീന്‍ റിസ്‌ക് സ്‌കോര്‍ വികസിപ്പിച്ച് ശാസ്‌ത്രജ്ഞര്‍

സാധാരണഗതിയില്‍, രാവിലെ 8 മണിക്ക് മുമ്പുള്ള പ്രാതലും 7 മണിക്ക് മുമ്പുള്ള അത്താഴവും പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഈ പഠനം തെളിയിച്ചതായി ഗവേഷകർ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണത്തിലൂടെ സ്‌തനാർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും സാധ്യത കുറയുമെന്ന് ഐ എസ് ഗ്ലോബൽ നേരത്തെ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ഡയറ്റ്, ബയോളജിക്കൽ ക്ലോക്ക്, ആരോഗ്യം തുടങ്ങിയവയ്ക്കിടയിലെ ബന്ധം പ്രമേഹവും മറ്റ് പ്രശ്‌നങ്ങളും തടയുന്നതിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ABOUT THE AUTHOR

...view details