അസഹ്യമായ പേശീ വേദനയ്ക്ക് ആശ്വാസം നല്‍കുന്ന ചികിത്സാ രീതികള്‍ തേടി രോഗികള്‍ അലയുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. സൂചികള്‍ ഉപയോഗിച്ച് വേദനയകറ്റാമെന്ന കണ്ടെത്തലുകളാണ് ഡ്രൈ നീഡ്‌ലിങ്ങ് രീതി വികസിക്കാന്‍ കാരണം. വൈദ്യ പരിശീലകയും ഫിസിയോതെറാപ്പിസ്റ്റും യോഗാ അദ്ധ്യാപികയുമൊക്കെയുമായ ഡോ. ജാന്‍വി കത്രാണി ഡ്രൈ നീഡ്‌ലിങ്ങിനെക്കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
എന്താണ് ഡ്രൈ നീഡ്‌ലിങ്ങ് എന്ന് മനസിലാക്കാം
വേദനയകറ്റാനും വൈകല്യങ്ങള്‍ പരിഹരിക്കാനുമുള്ള മാര്‍ഗമെന്ന നിലയിലാണ് ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡ്രൈ നീഡ്‌ലിങ്ങ് ഉപയോഗിക്കുന്നത്. പേര് പോലെതന്നെ അണുവിമുക്തമാക്കിയ സൂചി ശരീരത്തിനുള്ളില്‍ ആവശ്യാനുസരണം തുളച്ചുകയറ്റിയാണ് ചികിത്സാ രീതി. സാധാരണ ഉപയോഗിക്കുന്ന ഇഞ്ജക്ഷന്‍ സൂചികളെക്കാള്‍ പത്ത് മടങ്ങ് കനം കുറഞ്ഞ സൂചികളാണ് ഡ്രൈ നീഡ്‌ലിങ്ങിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ ഇഞ്ജക്ഷനുകളേക്കാള്‍ വേദനയും കുറവായിരിക്കും.
സാധാരണ കണ്ട് വരുന്ന ഡ്രൈ നീഡ്‌ലിങ്ങ് തെറാപ്പികള്‍
- ഇന്‍ട്രാ മസ്കുലാര്‍ സ്റ്റിമുലേഷന്‍ ( പ്രത്യേകം പേശികളില്‍ സൂചി കുത്തുന്ന രീതി )
- സൂപ്പര്‍ഫിഷ്യല്‍ ഡ്രൈ നീഡ്‌ലിങ്ങ് ( പേശികള്‍ക്ക് തൊട്ടുമുകളില്‍ സൂചി കുത്തുന്ന രീതി )
ഡ്രൈ നീഡ്‌ലിങ്ങും അക്യൂപക്ഞ്ചറും ഒന്നു തന്നെയാണോ?
അല്ല, ശരീരഘടനാ-വിച്ഛേദന ശാസ്ത്രങ്ങള്‍ അനുസരിച്ചാണ് ഡ്രൈ നീഡ്‌ലിങ്ങ് പ്രക്രീയ നടത്തുന്നത്. അതേസമയം അക്യൂപക്ഞ്ചര്‍ ആശ്രയിക്കുന്നത് ശരീരത്തിലെ ഊര്‍ജപഥങ്ങളെയും.
ഞാന്‍ എന്തുകൊണ്ട് ഡ്രൈ നീഡ്‌ലിങ്ങ് തെറാപ്പി തെരഞ്ഞെടുക്കണം?
പേശീവലിവടക്കമുള്ള പ്രശ്നങ്ങള്‍ കൃത്യമായി ഏറ്റവും എളുപ്പം പരിഹരിക്കാമെന്നതിനാല്‍.
എന്തെല്ലാം ശാരീരികാവസ്ഥകള്‍ക്ക് ഈ രീതി ഗുണകരമാകും
പേശീ വേദനയും സന്ധി വേദനയും അനുഭവിക്കുന്നുണ്ടെങ്കില്‍.
പേശികളിലെ മുറുക്കവും വഴക്കമില്ലായ്മയും പരിഹരിക്കാന്‍.
കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും.
പാടുകള്‍ മാറ്റാനും മുറിവുണക്കാനും.
പേശീ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന തലവേദന,മൈഗ്രെയിന്‍ തുടങ്ങിയവ പരിഹരിക്കാന്‍
മാറ്റമില്ലാത്ത വേദനകള്‍ ഇല്ലാതാക്കാന്‍.
ദീര്‍ഘകാലമായി അലട്ടുന്ന തോള്‍ പ്രശ്നങ്ങള്‍ക്ക്.
മറ്റനവധി ശാരീരികാവസ്ഥകള്‍ക്കും ഡ്രൈ നീഡ്‌ലിങ്ങ് ഗുണകരമാണ്.