ആഴ്ചയില്‍, അല്ലെങ്കില്‍ മാസത്തില്‍ നിങ്ങള്‍ എത്ര മദ്യം കഴിക്കും? അല്ലെങ്കില്‍ ഒരു വര്‍ഷം? പുതുവര്‍ഷ രാവില്‍ നിങ്ങള്‍ അകത്താക്കുന്ന മദ്യത്തിന്‍റെ അളവിനെക്കുറിച്ച് പറയാനാകുമോ? ക്രിസ്‌മസ്, വിരുന്നുകളില്‍, അതുമല്ലെങ്കില്‍ ലോകകപ്പിനിടെ? (Drinking during holidays and special occasions)
വില്‍ക്കപ്പെടുന്ന മദ്യത്തിന്‍റെ അളവും തങ്ങള്‍ അകത്താക്കുന്ന മദ്യത്തിന്‍റെ അളവും തമ്മിലുള്ള ഒരു താരതമ്യപഠനമാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഓഹിയോ സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് പ്രൊഫസര്‍ ബ്രിജിത്ത് ഫ്രെയ്‌സ്‌ലര്‍ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമേരിക്കയില്‍ മദ്യ ഉപയോഗം മുപ്പത് ശതമാനമാകുമ്പോള്‍ ഓസ്ട്രേലിയയില്‍ എണ്‍പത് ശതമാനമാണിത് (could affect how you parent your kids).
വിശേഷാവസരങ്ങള്‍ അതായത് അവധി ദിനങ്ങളിലും വിവാഹവേളകളിലും പ്രധാന കായിക പരിപാടികളും ചില വ്യത്യാസങ്ങള്‍ ഇതില്‍ ഉണ്ടാകുന്നുണ്ട്. പ്രത്യേക അവസരങ്ങളില്‍ പുരുഷന്‍മാര്‍ നാലും സ്ത്രീകള്‍ മൂന്നും അധിക മദ്യപാനം നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് മൊത്തം കഴിക്കുന്ന മദ്യത്തിനൊപ്പം കണക്കാക്കുന്നുമില്ല. (Drinking while parenting can cause lax supervision)
പക്ഷേ മദ്യത്തിന്‍റെ അളവും കണക്കുമൊന്നുമല്ല ഗവേഷകര്‍ ഇവിടെ വിഷയമാക്കിയത്. മദ്യപാനവും നിങ്ങളുടെ കുട്ടികളെ വളര്‍ത്തലും തമ്മിലുള്ള ബന്ധമാണ് ഇവിടെ പഠന വിധേയമായത്. എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിലൂന്നിയായിരുന്നു ഈ പഠനം. ആഘോഷവേളകള്‍ നിങ്ങളും സുഹൃത്തുക്കളുമൊത്തുള്ള മദ്യപാന സദസ് ആകുന്നതിനെക്കാള്‍ കുടുംബത്തില്‍ കുട്ടികളടക്കമുള്ളവരെ ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള ആഘോഷമാകുന്നതാകും അഭികാമ്യം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
മദ്യപാനം വലിയ സാമൂഹ്യവിപത്താണെന്നത് പുതിയ കണ്ടെത്തലൊന്നുമല്ല. അക്രമം, റോഡപകടങ്ങള്‍, കുട്ടികളെ പീഡിപ്പിക്കല്‍, കുട്ടികളെ അവഗണിക്കല്‍ തുടങ്ങിയവയിലേക്ക് ഇത് ചെന്നെത്തുന്നു. പ്രത്യേക അവസരങ്ങളിലെ മദ്യ ഉപഭോഗവും നിങ്ങളിലെ സ്വഭാവ ദൂഷ്യങ്ങളെ ഉണര്‍ത്തിയേക്കാം. ഉദാഹണത്തിന് പുതുവര്‍ഷരാവില്‍ മദ്യപിച്ചുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഏറെ കൂടുതലാണെന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
വലിയ കായിക പരിപാടികളോടനുബന്ധിച്ചുള്ള മദ്യപാനം വലിയ തോതിലുള്ള ഗാര്‍ഹിക പീഡനങ്ങളിലേക്ക് നയിക്കുന്നതിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. പുരുഷന്‍മാരെയാണ് ആദ്യം പഠന വിധേയമാക്കിയത്. സ്ത്രീകളിലും സമാന സ്ഥിതിയാണോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
കുട്ടികളെ ശ്രദ്ധിക്കേണ്ടി വരുമ്പോള്‍ മദ്യപാനം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. കുട്ടികളെ ശ്രദ്ധിക്കാതിരിക്കലും അവരോട് മോശമായി പെരുമാറുന്നതും അടക്കമുള്ളവയിലേക്ക് ഇത് കൊണ്ടെത്തിക്കുന്നു. പ്രത്യേക അവസരങ്ങളില്‍ അമിതമായി മദ്യപിക്കുന്നത് മൂലം കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്താം.
വാലന്‍റെയിന്‍ ദിനത്തിലും മറ്റൊരു വിശേഷ അവധി ദിനത്തിലുമുണ്ടായ മദ്യപാന ശീലങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി പ്രധാനമായും പരിഗണിച്ചത്.