കേരളം

kerala

ETV Bharat / sukhibhava

ആരോഗ്യ സംരക്ഷണത്തിന് വിട്ടുവീഴ്‌ച വേണ്ട: ഹൃദയത്തിനായി ഭക്ഷണം കഴിക്കുക - ഭക്ഷണം

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കൃത്യമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഒരു നല്ല ഭക്ഷണക്രമം ജീവിതകാലം മുഴുവൻ നിലനിർത്തിയാൽ ഹൃദയത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഹൃദയത്തെ സംരക്ഷിക്കാൻ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ പരിശോധിക്കാം

Diet Tips for Heart Health  ഹൃദയത്തിനായി ഭക്ഷണം കഴിക്കുക  ഭക്ഷണശീലം  ഹൃദ്രോഗം  heart attack  ഭക്ഷണം
Health: Eat for the heart

By

Published : Mar 10, 2023, 2:59 PM IST

ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ഹൃദ്രോഗം മാറിയിരിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കൃത്യമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഒരു നല്ല ഭക്ഷണക്രമം ജീവിതകാലം മുഴുവൻ നിലനിർത്തിയാൽ ഹൃദയത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഹൃദയത്തെ സംരക്ഷിക്കാൻ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ പരിശോധിക്കാം.

Also Read:world obesity day 2023: ആഗോള ആരോഗ്യ വെല്ലുവിളിയായി മാറി അമിത ഭാരം; ലോകത്ത് പൊന്നത്തടിയുള്ളവർ 100 കോടി

തൈരിനെയും മുട്ടയേയും പേടിക്കണ്ട:കൊഴുപ്പ് നീക്കിയ പാലിൽ (സ്‌കിമ്‌ഡ് മിൽക്ക്) നിന്ന് ഉണ്ടാക്കുന്ന തൈര് ഹൃദയത്തിന് നല്ലതാണ്. ഇതിലെ ഘടകങ്ങളായ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ധാതു ലവണങ്ങൾ എന്നിവ ഹൃദയാഘാതത്തെ നിയന്ത്രിക്കുന്നു. ഉയർന്ന രക്തസമ്മർദം ഹൃദയത്തിന്‍റെ സമ്മർദം വർദ്ധിപ്പിക്കുമെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തൈരും മോരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വാൽനട്ടിന്‍റെ ഗുണങ്ങൾ: ഫൈറ്റോകെമിക്കലുകൾ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് നട്‌സ്. സോഡിയവും കുറവാണ്. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണം. ദിവസവും അരക്കപ്പ് വാൾനട്ട് കഴിക്കുന്നവരിൽ രക്തത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് ഗണ്യമായി കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ കൊളസ്ട്രോൾ കുറഞ്ഞാൽ രക്തക്കുഴലുകളിൽ പ്ലാക്ക് രൂപപ്പെടാനുള്ള സാധ്യത കുറയുന്നു

പയർവർഗ്ഗങ്ങൾ അത്യുത്തമം:പയർവർഗ്ഗങ്ങളിൽ പൊട്ടാസ്യം, ഫൈറ്റോകെമിക്കൽസ്, രണ്ട് തരം പീച്ചുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ ലയിക്കുന്ന നാരുകൾ രക്തത്തിൽ കൊളസ്ട്രോൾ ഉയരുന്നത് തടയുന്നു. വെള്ളത്തിൽ ലയിക്കാത്ത നാരുകൾ വയർ നിറഞ്ഞതായി തോന്നുകയും അമിതഭാരം വർദ്ധിക്കുന്നത് തടയുകയും ചെയ്യുന്നു. കൊളസ്‌ട്രോളും അമിതഭാരവും ഹൃദ്രോഗത്തിനുള്ള കാരണങ്ങളാണ്.

ഹൃദയാരോഗ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തണം. നാരുകൾക്ക് പുറമെ, വൈറ്റമിൻ, ധാതുക്കൾ എന്നിവയും ഭക്ഷണത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനു പുറമെ ഗോതമ്പ്, ഓട്‌സ്‌ എന്നിവ കൊണ്ടുള്ള ഭക്ഷണം ഹൃദയാരോഗ്യത്തിന് അനുയോജ്യമാണ്.

മത്സ്യം മറക്കരുത്:മത്സ്യത്തിൽ ഹാനികരമായ പൂരിത കൊഴുപ്പ് കുറവാണ്. മാത്രമല്ല ഒമേഗ -3 കൊഴുപ്പ് കൂടുതലാണ്, ഇത് ഹൃദയം സ്ഥിരമായി മിടിക്കാനും രക്തസമ്മർദം കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന് അത്യുത്തമമാണ്.

ഇലക്കറികൾ:ചീര പോലുള്ള ഇലക്കറികൾക്കൊപ്പം നൈട്രേറ്റുകളും ലഭ്യമാണ്. നമ്മുടെ ശരീരം ഇവയെ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നു. ഇത് രക്തചംക്രമണം സുഗമമാക്കാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. തൽഫലമായി, ഹൃദയത്തിന്‍റെ സമ്മർദം കുറയുന്നു. ചീരയിൽ ഫൈറ്റോകെമിക്കൽസ്, ഫൈബർ, ഫോളേറ്റ്, രക്തം കട്ടപിടിക്കുന്നത് തടയുന്ന ബി വിറ്റാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.

Also Read: 'അധികമായാൽ ഉപ്പും വിഷം'; മരണം വരെ സംഭവിക്കാം

ABOUT THE AUTHOR

...view details