കേരളം

kerala

ETV Bharat / sukhibhava

ഇനി 'തല' ഭാവി പറയും; തലമുടി വിശകലനം ചെയ്‌ത് ഭാവിയിലെ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ കണ്ടെത്താമെന്ന് പഠനം - മുടി

തലമുടിയിലുള്ള സ്‌റ്റിറോയിഡ് ഹോര്‍മോണ്‍ വിഭാഗത്തില്‍പെട്ട ഗ്ലൂക്കോകോർട്ടിക്കോയിഡിന്‍റെ കണക്ക് പരിശോധിച്ചാല്‍ ഭാവിയിലെ ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാവാനുള്ള സാധ്യത കണ്ടെത്താമെന്നാണ് പഠനം പറയുന്നത്

Detect Cardiovascular Diseases  Cardiovascular Diseases  Detect Cardiovascular Diseases by analyzing hair  New Scientific Study  risk of Cardiovascular Diseases  Our hair may predict future  ഇനി തല ഭാവി പറയും  തലമുടി വിശകലനം ചെയ്‌ത്  ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍  അസുഖങ്ങളെ കണ്ടെത്താമെന്ന് പഠനം  തലമുടി വിശകലനം ചെയ്‌ത് ഭാവി  ഭാവിയിലെ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ  തലമുടി  മുടി  ഹൃദയ സംബന്ധമായ
തലമുടി വിശകലനം ചെയ്‌ത് ഭാവിയിലെ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ കണ്ടെത്താമെന്ന് പഠനം

By

Published : May 22, 2023, 6:00 PM IST

ലണ്ടന്‍:ഭാവിയിലുണ്ടായേക്കാവുന്ന അസുഖങ്ങളെക്കുറിച്ചും നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ശരീരം വളരെ മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ശരീരം പ്രകടമാക്കുന്ന ഈ സൂചനകളെ വ്യക്തമായി തിരിച്ചറിഞ്ഞാല്‍ വിദൂര ഭാവിയില്‍ വന്നെത്തിയേക്കാവുന്ന പല ബുദ്ധിമുട്ടുകളെയും വളരെ നന്നായി പ്രതിരോധിക്കാനുമാവും. അതുകൊണ്ടുതന്നെ കണ്ണിന് താഴെ കാണാറുള്ള കറുത്തപാടുകള്‍ മുതല്‍ അസ്വാഭാവികമായി ശരീരം പ്രകടിപ്പിക്കുന്ന ഓരോ ചെറിയ സൂചനകള്‍ക്കും നമ്മുടെ തുടര്‍ജീവിതവുമായി വളരെയധികം ബന്ധവുമുണ്ട്. ഇത്തരത്തില്‍ ഒരു വിപ്ലവകരമായ കണ്ടെത്തലുമായാണ് പുതിയ പഠനമെത്തുന്നത്.

'തലമുടി' ഭാവി പറയും:തലയിലെ മുടിയിഴകള്‍ക്കും ഹൃദയത്തിനും തമ്മില്‍ നേരിട്ട് വല്ല ബന്ധവുമുണ്ടോ?. പ്രത്യക്ഷത്തില്‍ അങ്ങനെയൊന്നുമില്ലെന്ന് തള്ളിക്കളയാന്‍ വരട്ടെ. കാരണം ഭാവിയിലുണ്ടായേക്കാവുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ തലമുടി വിളിച്ചുപറയുമെന്നാണ് അയർലണ്ടിലെ ഡബ്ലിനിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റി (ഇസിഒ) യിൽ അവതരിപ്പിച്ച പഠനം വ്യക്തമാക്കുന്നത്. മുടിയിഴകളില്‍ ഒരു സ്ട്രെസ്‌ ഹോര്‍മോണുണ്ടെന്നും അത് പരിശോധിച്ചാല്‍ ഭാവിയിലുണ്ടായേക്കാവുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (സിവിഡി) അപകടസാധ്യത പ്രവചിക്കാനാവുമെന്നാണ് ഈ പഠനം നടത്തിയ ഗവേഷകരുടെ പക്ഷം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ തലമുടിയിലുള്ള സമ്മർദത്തിനോട് പ്രതികരിക്കുന്ന സ്‌റ്റിറോയിഡ് ഹോര്‍മോണ്‍ വിഭാഗത്തില്‍പെട്ട ഗ്ലൂക്കോകോർട്ടിക്കോയിഡിന്‍റെ കണക്ക് പരിശോധിച്ചാല്‍ ഭാവിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാവാനുള്ള സാധ്യത കണ്ടെത്താമെന്ന് പഠനം പറയുന്നത്.

ഗവേഷകര്‍ക്കു പറയാനുണ്ട്:ഒരു വ്യക്തിയുടെ മൊത്തമായുള്ള ആരോഗ്യം നിര്‍ണയിക്കുന്നതില്‍ ഗുരുതരമായ ഘടകം വിട്ടുമാറാത്ത സമ്മര്‍ദമാണെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. നിലവില്‍ ഞങ്ങളുടെ കണ്ടെത്തല്‍ അനുസരിച്ച് ദീര്‍ഘകാലമായി മുടിയില്‍ ഗ്ലൂക്കോകോർട്ടിക്കോയിഡിന്‍റെ അളവ് കൂടുതലുള്ള ആളുകള്‍ക്ക് ഹൃദയ, രക്തചംക്രമണ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നെതർലൻഡിലെ ഇറാസ്മസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍റർ റോട്ടർഡാമിൽ നിന്നുള്ള ഗവേഷകന്‍ ഡോ.എലൈൻ വാൻ ഡെർ വാക്ക് അറിയിച്ചു. ഇതിനായി മുതിർന്ന സ്‌ത്രീ പുരുഷന്മാരില്‍ നിന്നും (18 വയസിന് മുകളിലുള്ളവര്‍) ശേഖരിച്ച 6,314 മുടികളുടെ സാമ്പിളുകളില്‍ കോർട്ടിസോളിന്‍റെയും കോർട്ടിസോണിന്‍റെയും അളവ് സംഘം വിശകലനം ചെയ്‌തതായും അദ്ദേഹം വ്യക്തമാക്കി.

പഠനം ഇങ്ങനെ:ആദ്യമായി പഠനത്തില്‍ പങ്കെടുക്കുന്നവരുടെ മുടി പരിശോധനയ്‌ക്ക് വിധേയമാക്കി. തുടര്‍ന്ന് ഇവയില്‍ കോർട്ടിസോളും കോർട്ടിസോണും തമ്മിലുള്ള ദീര്‍ഘകാല ബന്ധം കണ്ടെത്തുന്നതിനായും ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും മനസിലാക്കാന്‍ അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷം പിന്തുടര്‍ന്നു. ഇതിനിടെ ഹൃദയ സംബന്ധമായ രോഗങ്ങളുമായി ബന്ധമുള്ള 133 സംഭവങ്ങള്‍ കണ്ടെത്തി. മാത്രമല്ല ഉയർന്ന ദീർഘകാല കോർട്ടിസോൺ അളവുള്ള ആളുകൾക്ക് സ്‌ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം പോലുള്ള ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാണെന്നും വ്യക്തമായി. കൂടാതെ 57 വയസും അതില്‍ താഴെയുമുള്ളവരില്‍ ഇതിന്‍റെ സാധ്യത മൂന്നിരട്ടിയാണെന്നും പഠനത്തില്‍ കണ്ടെത്തി. അതേസമയം 57 വയസും അതില്‍ മുകളില്‍ പ്രായമുള്ളവരിലെ കോർട്ടിസോളിന്‍റെയും കോർട്ടിസോണിന്‍റെയും അളവ് ഹൃദ്രോഗ സംബന്ധമായ രോഗങ്ങളുമായി ശക്തമായ ബന്ധമുണ്ടായിരുന്നില്ലെന്നും പഠനം അടിവരയിടുന്നു.

വ്യക്തികള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത നിര്‍ണയിക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് മുടി വിശകലനം ചെയ്യുന്നത് ആത്യന്തികമായി ഉപയോഗപ്രദമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരുപക്ഷേ ഭാവിയിൽ ചികിത്സ ലക്ഷ്യം വച്ച് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ ഫലങ്ങളില്‍ കേന്ദ്രീകരിക്കുമെന്നും ഗവേഷക സംഘത്തിലെ മറ്റൊരു മുഖമായ പ്രൊഫസർ എലിസബത്ത് വാൻ റോസ്സമും പ്രതികരിച്ചു.

ABOUT THE AUTHOR

...view details