കേരളം

kerala

ETV Bharat / sukhibhava

വിഷാദ രോഗത്തിന്‍റെ പ്രതികൂല ഫലങ്ങളെ ഇല്ലാതാക്കാം പങ്കാളിയുടെ പൂർണ പിന്തുണയോടെ

നാഷണൽ‌ ക്യാൻ‌സർ‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ ധനസഹായത്തോടെ 200 ലധികം നവദമ്പതികളെ ഉൾ‌പ്പെടുത്തിയാണ് പഠനം നടത്തിയത്.

Having a supportive partner minimises negative impacts of an individual's depression: Study  വിഷാദ രോഗം  വിഷാദം  വിഷാദ രോഗ പഠനം  വിഷാദ രോഗം പങ്കാളിയുടെ പിന്തുണ  നാഷണൽ‌ ക്യാൻ‌സർ‌ ഇൻസ്‌റ്റിറ്റ്യൂട്ട്  സോഷ്യൽ സൈക്കോളജിക്കൽ ആന്‍റ് പേഴ്‌സണാലിറ്റി സയൻസ്  ജിഇഎം  പിയാട്രോമോണാക്കോ  depression  depression supportive partner minimises negative impacts  supportive partner  GEM  Paula Pietromonaco  depression and marital relationship  depression and partner's support
വിഷാദ രോഗത്തിന്‍റെ പ്രതികൂല ഫലങ്ങളെ ഇല്ലാതാക്കാം പങ്കാളിയുടെ പൂർണ പിന്തുണയോടെ

By

Published : Apr 10, 2021, 11:43 AM IST

Updated : Apr 10, 2021, 1:10 PM IST

വാഷിംഗ്‌ടൺ: ഒരു വ്യക്തിയുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ കഴിയുന്ന ഒരു മാനസിക രോഗമാണ് വിഷാദം. ഈ രോഗം പലരെയും പല വിധത്തിലാണ് ബാധിക്കുന്നത്. ചിലർ ഈ ഒരു അവസ്ഥയെ വളര വേഗത്തിൽ തന്നെ മറികടക്കുമ്പോൾ ചിലർ ആ അവസ്ഥയിർ അകപ്പെട്ടു പോകുന്നു.

വ്യക്തി ബന്ധങ്ങളെ വരെ ബാധിക്കുന്ന വിഷാദ രോഗത്തെ മറികടക്കാൻ ഒപ്പമുള്ളവരുടെ പിന്തുണ പലർക്കും പല ഘട്ടത്തിലും ആവശ്യമാണ്. പൂർണ പിന്തുണയുള്ള പങ്കാളിയുണ്ടാകുക എന്നത് ഒരു വ്യക്തിയുടെ വിഷാദ രോഗത്തിന്‍റെ പ്രതികൂല ഫലങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പുതിയതായി കണ്ടെത്തിയ ഒരു പഠനം വെളിപ്പെടത്തുന്നത്. 'സോഷ്യൽ സൈക്കോളജിക്കൽ ആന്‍റ് പേഴ്‌സണാലിറ്റി സയൻസ്' എന്ന ജേണലിലാണ് പഠനത്തിന്‍റെ കണ്ടത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസാച്യുസെറ്റ്‌സ് ആം‌ഹെർസ്‌റ്റ് സർവകലാശാലയിലെ സോഷ്യൽ സൈക്കോളജിസ്‌റ്റാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.

സൈക്കോളജിക്കൽ ആന്‍റ് ബ്രെയിൻ സയൻസസ് പ്രൊഫസറായ പൗള പിയട്രോമോണാക്കോയുട ഗ്രോത്ത് ഇൻ എർലി മാര്യേജ് പ്രോജക്‌റ്റിൽ(ജിഇഎം) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണ കണ്ടെത്തലുകളിലേക്കെത്തി ചേർന്നത്.

വിഷാദരോഗത്തെക്കുറിച്ച് ഒരുപാട് പഠനങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ വിഷാദ രോഗത്തിന്‍റെ വിവിധ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ അവരുടെ പങ്കാളികൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെ കുറിച്ചുള്ള പഠനങ്ങൾ വളരെ ചുരുക്കമാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പഠനം നടത്തിയവരിലൊരാളായ പിയാട്രോമോണാക്കോ അഭിപ്രായപ്പെട്ടു. ന്യൂസിലാന്‍റിലെ ഓക്‌ലാൻഡ് സർവകലാശാലയിലെ സൈക്കോളജി പ്രൊഫസർ നിക്കോള ഓവറോൾ, യുമാസ് ആംഹെസ്‌റ്റിലെ സൈക്കോളജിക്കൽ ആൻഡ് ബ്രെയിൻ സയൻസസ് പ്രൊഫസർ സാലി പവർസ് എന്നിവരാണ് പഠനം നടത്തിയ മറ്റ് രണ്ടു പേർ.

നാഷണൽ‌ ക്യാൻ‌സർ‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ ധനസഹായത്തോടെ 200 ലധികം നവദമ്പതികൾ ഉൾ‌പ്പെട്ട മൂന്നുവർഷത്തെ (ജിഇഎം) പഠനത്തിൽ പിയട്രോമോണാക്കോയും സഹപ്രവർത്തകരും ദമ്പതികൾ‌ കാലക്രമേണ എങ്ങനെ മാറുന്നുവെന്നും അവരുടെ ബന്ധം‌ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നുമാണ് പരിശോധിച്ചത്. ഓരോ വാർഷിക സന്ദർശന വേളയിലും, ദമ്പതികൾ വീഡിയോ തയ്യാറാക്കുകയും അവരുടെ ബന്ധത്തിലെ ഒരു പ്രധാന സംഘട്ടനം ചർച്ച ചെയ്യുകയും ചെയ്തു.

വ്യക്തികളുടെ യഥാർത്ഥ പെരുമാറ്റത്തെ അടിസ്ഥാനമാക്കി, അവരുടെ ധാരണകൾക്ക് പകരം ഓരോ അവസരത്തിലും അവർ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് തങ്ങൾ തങ്ങൾ പഠനത്തിന് തെരഞ്ഞെടുത്തതെന്ന് പിയാട്രോമോണാക്കോ വ്യക്തമാക്കി. കൂടാതെ വളരെ സങ്കീർണമായ കോഡിംഗ് സ്‌കീമാണ് ഉപയോഗിച്ചതെന്നും അവയിലൂടെ അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടെത്തുകയുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി തന്‍റെ പങ്കാളിയുടെ അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയും അവർക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കി ആവശ്യമായ പിന്തുണ നൽകുന്നതായി തങ്ങൾ പഠനത്തിലൂടെ കണ്ടെത്തിയെന്ന് പിയാട്രോമോണാക്കോ പറഞ്ഞു.

വിഷാദ രോഗം അല്ലെങ്കിൽ ധാരാളം ബാഹ്യസമ്മർദം ഉണ്ടാകുകയുള്ള ഉത്തരവാദിത്തമുള്ള പങ്കാളി ബന്ധത്തിൽ വിള്ളൽ വീഴാതെ ആ വ്യക്തിയെ സംരക്ഷിക്കാനാണ് സാധ്യതയെന്ന് പിയാട്രോമോണാക്കോ അഭിപ്രായപ്പെട്ടു. വിഷാദ രോഗത്തന്‍റെ ലക്ഷണങ്ങൾ ഉള്ള ഒരാൾക്ക് ആദ്യത്തെ ഒരു വർഷം മുതൽ അടുത്ത വർഷം വരെ വിവാഹ ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെന്നാണ് ഗവേഷകർ പറയുന്നത്.

വിഷാദരോഗം അധികമില്ലാത്തതും ഉത്തരവാദിത്തം കുറവുള്ളതുമായ ദമ്പതികളുടെ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്താൻ സാധിച്ചില്ല എന്നും അവർ അറിയിച്ചു.

എന്നാൽ ഒരു വ്യക്തി വിഷാദത്തിലാകുകയും ആ വ്യക്തിയുടെ പങ്കാളി ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്‌താൽ അവരുടെ വൈവാഹിക ബന്ധം വിഷാദമില്ലാത്ത വ്യക്തികളിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടാറില്ല. അതുപോലെ, ഒരു വ്യക്തിയുടെ ബാഹ്യ സമ്മർദ്ദം പങ്കാളി കണ്ടെത്താതെയും അവർക്ക് പിന്തുണ നൽകാതെയും ഇരുന്നാൽ കാലക്രമേണ അവരുടെ ദാമ്പത്യ ജീവിത്തിൽ താളപ്പിഴകൾക്ക് കാരണമാകും.

ദമ്പതികളുെട റൊമാന്‍റിക് ബന്ധങ്ങളെ കുറിച്ച് പിയാട്രോമോണാക്കോ നടത്തിയ മുൻ പഠനത്തിന് സഹായമാണ് ഈ പുതിയ ഗവേഷണം. ഓരോ വ്യക്തിയുടെയും പെരുമാറ്റവും പ്രതികരണശേഷിയും വികാരങ്ങളും മറ്റൊരാളുടെ സ്വഭാവത്തെ എങ്ങനെ ബാധിക്കുന്നു എന്നും അവർ വിശദീകരിച്ചു.

പങ്കാളികളുടെ ഉത്തരവാദിത്തപരമായ പെരുമാറ്റം വിഷാദ രോഗത്തിന്‍റെ പ്രതികൂല ഫലങ്ങളെ എങ്ങനെ മറികടക്കാൻ സഹായിക്കുന്നു എന്നാണ് ഈ ഗവേഷണത്തിലൂടെ കണ്ടെത്താൻ സാധിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കി.

Last Updated : Apr 10, 2021, 1:10 PM IST

ABOUT THE AUTHOR

...view details