ഹൈദരാബാദ്: രാജ്യത്തുടനീളം ഡെങ്കിപ്പനി (Dengue fever) ക്രമാതീതമായി ഉയരുകയാണ്. ഡെങ്കിപ്പനിയുടെ തീവ്രത മൂലം നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ഇവ തിരിച്ചറിയുന്നതാണ് മരണങ്ങള്‍ വര്‍ധിക്കുവാനിടയാവുന്നത്. ഡെങ്കിപ്പനിയെ കുറിച്ചും അവയുടെ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഗാന്ധി ഹോസ്‌പിറ്റല്‍ (Gandhi hospital) സൂപ്രണ്ട് ഡോ. എം രാജ റാവു ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
ശരീരത്തിന്‍റെ രക്തചംക്രമണവ്യൂഹത്തെയാണ് (Circulatory system) വൈറസ് ബാധിക്കുക. രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ (Platelet) അളവ് കുറയ്‌ക്കുന്നു. ഇതേതുടര്‍ന്ന് രക്തം നേര്‍ത്തുവരികയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. പ്ലേറ്റ്‌ലെറ്റുകൾ 50,000-ൽ താഴെയാകുകയും രക്തസ്രാവം തുടരുകയും ചെയ്‌താൽ പ്ലേറ്റ്‌ലെറ്റുകൾ സംക്രമിപ്പിക്കണം.
രക്തസ്രാവം സംഭവിച്ചില്ലെങ്കില്‍, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 20,000ആയി കുറഞ്ഞെങ്കില്‍ തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും രക്തസ്രാവം ഉണ്ടാവുന്നതിന് മുമ്പ് തന്നെ പ്ലേറ്റ്‌ലെറ്റുകള്‍ സംക്രമിപ്പിക്കണം. രോഗിയുടെ ആരോഗ്യനില അനുസരിച്ച് സമയാസമയങ്ങളില്‍ ഡോക്‌ടര്‍മാര്‍ ഇത് തീരുമാനിക്കേണ്ടതുണ്ട്.
ഡെങ്കി പരത്തുന്ന കൊതുക്:എയ്‌ഡസ് ഈജിപ്‌തി (Aedes aegypti) എന്ന കൊതുകാണ് ഡെങ്കി പരത്തുന്നത്. ഡെങ്കി പിടിപ്പെട്ട ഒരു രോഗിയെ കൊതുക് കടിക്കുകയും ഇതേ കൊതുക് മറ്റൊരാളെ കടിക്കുകയും ചെയ്യുന്നത് വഴിയാണ് ഡെങ്കി പടരുന്നത്. പനി പിടിപെട്ട് നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതാകും.
101, 104 ഡിഗ്രീ പനി, കടുത്ത തലവേദന, കണ്ണിന് പിറകില്‍ വേദന, പേശിവേദന, സന്ധി വേദന, കടുത്ത പുറംവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിനുള്ളത്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ എന്‍എസ്1 ടെസ്‌റ്റ് നടത്തണം. പരിശോധന നടത്തി മൂന്ന് ദിവസത്തിനുള്ളില്‍ ഫലം പുറത്തു വരും.
ഈ പരിശോധനയില്‍ ഡെങ്കി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഐജിഎം പരിശോധന നടത്തണം. ഇതിലും ഡെങ്കി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മലേറിയ പോലുള്ള പരിശോധനകള്‍ നടത്തണം. ഡെങ്കി-മലേറിയ, ഡെങ്കി-കൊറോണ, ഡെങ്കി-ടൈഫോയിഡ് തുടങ്ങിയ രണ്ട് അസുഖങ്ങള്‍ ചിലരില്‍ ഒരുമിച്ച് പ്രകടമാകാന്‍ സാധ്യതയുണ്ട്. ഇവര്‍ ഉടന്‍ തന്നെ ഡോക്‌ടറെ കണ്ട് ചികിത്സ തേടുക.
ഡെങ്കി ഹെമറാജിക്, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടന്‍ തന്നെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഈ അവസരത്തില്‍ രോഗിയുടെ ശരീരഭാഗങ്ങളില്‍ നിന്ന് രക്തസ്രാവവും രക്തക്കുഴലുകളില്‍ നിന്ന് ദ്രാവക(കാപ്പിലറി) ചോര്‍ച്ചയും ഉണ്ടാകും. നാളികേരം, ഒആര്‍എസ്, ജ്യൂസ് തുടങ്ങി ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കേണ്ടതുണ്ട്.
ഡെങ്കി പിടിപെട്ടാല്‍: ശരീരത്തിന് നന്നായി വിശ്രമം കൊടുക്കുക. ക്യാപില്ലറി ചോര്‍ച്ചയാണ് പ്ലേറ്റ്ലെറ്റ് ശോഷണത്തെക്കാള്‍ അപകടം. ഈ അവസരത്തില്‍ ബിപിയും പള്‍സും കുറയുന്നു. തലച്ചോറിലേയ്‌ക്കും ഹൃദയത്തിലേയ്‌ക്കും കരളിലേയ്‌ക്കും വൃക്കയിലേയ്‌ക്കുമുള്ള രക്തപ്രവാഹം കുറയുന്നു.