കേരളം

kerala

ETV Bharat / sukhibhava

കൊവിഡ് ബാധിതരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം - കൊവിഡ് 19

ഡയബറ്റോളജിയ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

COVID19 increases risk of type 2 diabetes  covid and diabetes  can covid cause diabetes  post covid symptoms  long covid  how to treat covid diabetes  കൊവിഡ് ബാധിതരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം  ടൈപ്പ് 2 പ്രമേഹം കൊവിഡ്  ഡയബറ്റോളജിയ  കൊവിഡ് ബാധിതരിൽ ടൈപ്പ് 2 പ്രമേഹം  കൊവിഡ് 19  പ്രമേഹം സൂക്ഷിക്കുക
കൊവിഡ് ബാധിതരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

By

Published : Mar 23, 2022, 5:35 PM IST

കൊവിഡ് ബാധിച്ചവരിൽ പല പലവിധത്തിലുള്ള പോസ്റ്റ് കൊവിഡ് ലക്ഷണങ്ങൾ ഏറെ നാൾ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് രോഗം ബാധിച്ചവരിൽ ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഡയബറ്റോളജിയ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാൻക്രിയാസിനെ ലക്ഷ്യമിട്ട് കൊവിഡ്: കൊവിഡ് ബാധിച്ചവരിൽ പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന തരികളുടെ എണ്ണം കുറയുകയുന്നതായി ഗവേഷകർ കണ്ടെത്തി. കൂടാതെ കൊവിഡിന് ശേഷം മുൻപ് ഒരിക്കൽ പോലും പ്രമേഹം ഇല്ലാത്തവരിലും രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർധിച്ചതായും പഠനത്തിൽ കണ്ടെത്തി.

കൊവിഡ് ബാധിച്ചവരിൽ ദീർഘ നാളുകൾക്ക് ശേഷവും രോഗപ്രതിരോധ സംവിധാനം സജീവമായി നിലനിൽക്കുന്നുണ്ടെന്നും പേശി, കൊഴുപ്പ് കോശങ്ങൾ, കരൾ എന്നിവയിലെ ഇൻസുലിൻ ഫലപ്രാപ്തിയെ ഇവ തടസപ്പെടുത്തുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. എന്നാൽ ഈ മാറ്റം ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമോ എന്നും നിലവില്‍ പ്രമേഹരോഗികളായവരില്‍ രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത ഉണ്ടോയെന്നും പഠനത്തില്‍ വ്യക്തമായിരുന്നില്ല.

പ്രത്യേക കോഹോർട്ട് പഠനം: ഇതിനായി ജർമ്മൻ ഡയബറ്റിസ് സെന്‍റർ, ജർമ്മൻ സെന്‍റർ ഫോർ ഡയബറ്റിസ് റിസർച്ച്, ഐ.ക്യു.വി.ഐ.എ ഫ്രാങ്ക്ഫർട്ട് എന്നിവിടുങ്ങളിലെ ഗവേഷകർ ഒരു കോഹോർട്ട് പഠനം നടത്തി. ഇതിനായി ഗവേഷകർ അക്യൂട്ട് അപ്പർ റെസ്‌പിറേറ്ററി ട്രാക്റ്റ് അണുബാധയുള്ള (എയുആർഐ) ഒരു കൂട്ടം ആളുകളെ തെരഞ്ഞെടുത്തു. കോർട്ടികോസ്റ്റിറോയ്‌ഡ് തെറാപ്പി രോഗികളെ പഠനത്തിൽ നിന്ന് ഒഴിവാക്കി.

ALSO READ:ശ്വാസകോശ അര്‍ബുദം: ആശ്വാസമായി രാജ്യത്ത് പുതിയ ചികിത്സ രീതി

പഠന കാലയളവിൽ 35,865 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ കൊവിഡ് രോഗികളിൽ എയുആർഐ ഗ്രൂപ്പിലെള്ളവരെക്കാൾ കൂടുതൽ തവണ ടൈപ്പ് 2 പ്രമേഹം വർധിച്ചതായി കണ്ടെത്തി. ടൈപ്പ് 2 പ്രമേഹം വരാനുള്ള ആപേക്ഷിക സാധ്യത എയുആർഐ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ ഗ്രൂപ്പിലുള്ളവരിൽ 28 ശതമാനം കൂടുതലാണെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്.

ഡോക്‌ടറെ കാണുക: എല്ലാ കൊവിഡ് ബാധിതരിലും ടൈപ്പ് 2 പ്രമേഹം ഒരു പ്രശ്‌നമാകാൻ സാധ്യതയില്ലെങ്കിലും അമിതമായ ക്ഷീണം, ഇടയ്‌ക്കിടെ മൂത്രമെഴിക്കൽ, അമിത ദാഹം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ABOUT THE AUTHOR

...view details