ഹൈദരാബാദ്:കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് ടോണ്‍സിലൈറ്റിസ്. ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് മൂലമാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. എന്നാല്‍ മുതിര്‍ന്നവരില്‍ ഈ രോഗം വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്.
കാര്യമായ ശ്രദ്ധ നല്‍കിയില്ല എങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. സാധാരണയായി കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വൈറസ് കുട്ടികളിലും കൗമാരപ്രായക്കാരിലും തൊണ്ടയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇത് മൂലം തൊണ്ടയില്‍ രൂപപ്പെടുന്ന വീക്കമാണ് ടോണ്‍സിലൈറ്റിസിന് കാരണമാകുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടുക എന്നതാണ് ഇതിന്റെ പരിഹാരം.
എല്ലാ പ്രായക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ പ്രശ്നത്തെ കുറിച്ചറിയാന്‍ ഇടിവി ഭാരതിന്റെ സുഖീഭവ വിഭാഗം, ചണ്ഡീഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഎന്‍ടി വിദഗ്ധന്‍ ഡോ. ബല്‍വീന്ദര്‍ സിങിനെ സമീപിച്ചു. ടോണ്‍സിലൈറ്റിസ് രൂപപ്പെടുവാനുള്ള കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും ഡോ. ബല്‍വീന്ദര്‍ സിങ് വിശദീകരിക്കുന്നു.
ടോണ്‍സിലൈറ്റിസ് സാംക്രമികമായ ഒരു രോഗം: ടോണ്‍സില്‍ എന്നാല്‍ നമ്മുടെ അവയവമായ തൊണ്ടയുടെ ഒരു ഭാഗമാണ്. തൊണ്ടയുടെ ഇരുവശങ്ങളിലുമായാണ് ടോണ്‍സില്‍സിന്റെ സ്ഥാനം. നമ്മുടെ കാലാവസ്ഥ മാറുമ്പോള്‍ ഉണ്ടാകുന്ന വൈറല്‍ രോഗങ്ങള്‍, പകര്‍ച്ചപ്പനി എന്നിവയ്ക്ക് കാരണമാകുന്ന വൈറസ് തുടങ്ങിയവ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തൊണ്ടയ്ക്ക് വീക്കം സംഭവിക്കുന്നു. ഈ അവസ്ഥയെയാണ് ടോണ്‍സിലൈറ്റിസ് എന്ന് വിളിക്കുന്നത്. ഇത് സാംക്രമികമായ ഒരു രോഗമാണ്.
സാധാരണ ഗതിയിലുള്ള ടോണ്‍സിലൈറ്റിസ് അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ളവരിലാണ് കാണപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥം, കൗമാര പ്രായക്കാര്‍ക്കോ മുതിര്‍ന്നവര്‍ക്കോ രോഗം ഉണ്ടാവില്ല എന്നല്ല. ചില മുന്‍കരുതലിലൂടെയും ചികിത്സയിലൂടെയും വൈറസിന്റെയും ബാക്റ്റീരിയയുടെയും പ്രഭാവം ഇല്ലാതാക്കാന്‍ സാധിക്കും.
എന്നാല്‍, ചില പ്രത്യേക സന്ദര്‍ഭങ്ങളിലോ അല്ലെങ്കില്‍ ആവശ്യമായ ചികിത്സ ലഭിക്കുകയോ ചെയ്തില്ല എങ്കില്‍ നീര്ഘനാളത്തേക്ക് ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അങ്ങനെ ദീര്‍ഘനാളത്തേക്ക് രോഗം നിലനിന്നാല്‍ ടോണ്സിലില് വീക്കം വര്‍ധിക്കുകയും നിറം മാറുകയും ചെയ്യും. ടോണ്സിലില് പലതരത്തിലുള്ള നിറങ്ങളും രൂപപ്പെടും.
അധികനാള്‍ രോഗം നിലനിന്നാല്‍:അധികനാള്‍ രോഗം നിലനിന്നാല്‍ തൊണ്ടയില്‍ പഴുപ്പ് രൂപപ്പെടും. തുടര്‍ന്ന് രോഗിക്ക് ഭക്ഷണം കഴിക്കുവാനോ, വെള്ളം കുടിക്കുവാനോ, സംസാരിക്കുവാനോ, ചില സമയങ്ങളില്‍ ഉറങ്ങുവാനോ സാധ്യമല്ല. അതേസമയം, ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ നിരന്തരമായി അനുഭവപ്പെട്ടാല്‍ തൊണ്ടയില്‍ നിന്നും ടോണ്‍സില്‍ നീക്കം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് എത്തിച്ചേരും. അതിനായി ഒരു ശസ്ത്രക്രിയ തന്നെ ആവശ്യമായി വരും.
രോഗത്തിന്റെ കാഠിന്യം, ആവര്‍ത്തി, പ്രഭാവം എന്നിവയ്ക്കനുസരിച്ച് പലതരത്തില്‍ രോഗം വ്യത്യസ്തപ്പെട്ടിരിക്കുന്നു. പ്രധാനമായും ആറു തരത്തിലാണ് ടോണ്‍സ്ലൈറ്റിസ് വ്യത്യസ്തപ്പെട്ടിരിക്കുന്നത്.
1. അക്യുട്ട് ടോണ്‍സിലൈറ്റിസ്: ബാക്റ്റീരിയയോ വൈറസോ അധികമായാല്‍ മങ്ങിയ നിറത്തിലോ അല്ലെങ്കില്‍ വെളുത്ത നിറത്തിലോ തൊണ്ടയില്‍ പാളികള്‍ രൂപപ്പെടും. ഈ ഘട്ടത്തില്‍ പനിയോടുകൂടി തൊണ്ടയില്‍ നീരോ വീക്കമോ രൂപപ്പെടും. ശരിയായ രീതിയിലുള്ള പരിചരണവും ചികിത്സയും ഉണ്ടെങ്കില്‍ വളരെ വേഗത്തില്‍ തന്നെ അക്യുട്ട് ടോണ്‍സിലൈറ്റിസ് ഭേതമാക്കാന്‍ സാധിക്കും.