കേരളം

kerala

ETV Bharat / sukhibhava

വിറ്റാമിന്‍ ഡിക്ക് കൊവിഡിനെ ചെറുക്കാനാകുമോ ?

വിറ്റാമിൻ ഡിയുടെ അപര്യാപ്‌തത വാക്‌സിന്‍ ഫലപ്രാപ്‌തി കുറയ്ക്കുമെന്നും കൊവിഡ് ബാധയുടെ തീവ്രത വർധിപ്പിക്കുമെന്നും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

വിറ്റാമിന്‍ ഡി കൊവിഡ് പ്രതിരോധം  വിറ്റാമിന്‍ ഡി അഭാവം  വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍  സണ്‍ഷൈന്‍ വിറ്റാമിന്‍  വിറ്റാമിന്‍ ഡിയുടെ കുറവ്  vitamin d deficiency  vitamin d covid  vitamin d covid vaccine response  vitamin d benefits
വിറ്റാമിന്‍ ഡിക്ക് കൊവിഡിനെ ചെറുക്കാനാകുമോ?

By

Published : Feb 13, 2022, 3:35 PM IST

പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന ജീവകമാണ് വിറ്റാമിന്‍ ഡി. 'സൺഷൈൻ' എന്നറിയപ്പെടുന്ന വിറ്റാമിൻ ഡി, ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. തലച്ചോറിനും എല്ലുകള്‍ക്കും ചർമത്തിനും പ്രധാനമായ വിറ്റാമിന്‍ ഡി ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

കൊവിഡിനെ ചെറുക്കാനും വിറ്റാമിന്‍ ഡി സഹായിക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. വിറ്റാമിൻ ഡിയുടെ അപര്യാപ്‌തത വാക്‌സിന്‍ ഫലപ്രാപ്‌തി കുറയ്ക്കുമെന്നും കൊവിഡ് ബാധയുടെ തീവ്രത വർധിപ്പിക്കുമെന്നും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വിറ്റാമിന്‍ ഡിയുടെ അഭാവം കൊവിഡ് ഗുരുതരമാക്കും

അമേരിക്കയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ, കൊവിഡ് ബാധ ഗുരുതരമായവരില്‍ രോഗപ്രതിരോധ കോശങ്ങൾ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ വിറ്റാമിൻ ഡി പ്രവർത്തിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ ഡി കുറവുള്ള ആളുകളിലാണ് (പ്രത്യേകിച്ചും പ്രായമായവർ, അമിതവണ്ണമുള്ളവർ, രക്തസമ്മർദ്ദമുള്ളവര്‍) കൊവിഡ് ബാധ രൂക്ഷമാകുന്നത്.

ഇസ്രയേലിലെ സഫേഡിലുള്ള ബാർ-ഇലാൻ സർവകലാശാലയുടെ നേതൃത്വത്തിലുള്ള മറ്റൊരു പഠനത്തില്‍, വിറ്റാമിൻ ഡി കുറവുള്ളവരില്‍ കൊവിഡിന്‍റെ തീവ്രതയും മരണ സാധ്യതയും കൂടുതലാണ്. ശരീരത്തില്‍ വിറ്റാമിൻ ഡിയുടെ കുറവുള്ള (20 നാനോഗ്രാം/മില്ലിമീറ്ററില്‍ താഴെ) രോഗികൾക്ക് 40 നാനോഗ്രാം/മില്ലിമീറ്റര്‍ കൂടുതലുള്ളവരേക്കാള്‍ 14 മടങ്ങ് കൂടുതൽ കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

കൊവിഡ് ബാധിച്ച് മരിച്ചവരിൽ 75 ശതമാനത്തിലധികം ആളുകൾക്കും അനിയന്ത്രിതമായ രക്തസമര്‍ദ്ദം, പ്രമേഹം, വൃക്കസംബന്ധമായ രോഗങ്ങൾ, പൊണ്ണത്തടി എന്നിവയുണ്ടായിരുന്നതായി യുഎസ് സെന്‍റേര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അടുത്തിടെ പ്രസ്‌താവിച്ചിരുന്നു.

ജീവിതശൈലീ മാറ്റങ്ങളും വിറ്റാമിന്‍ ഡി കുറവും

അക്യൂട്ട് റെസ്‌പിറേറ്ററി ട്രാക്റ്റ് അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ വിറ്റാമിൻ ഡിക്ക് സാധിക്കുമെന്ന് പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായതായി ഷാലിമര്‍ബാഗ് ഫോർട്ടിസ് ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ ഡയറക്‌ടര്‍ ഡോ സഞ്ജയ് കുമാർ ഗോഗിയ പറഞ്ഞു. വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തത പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഹൃദ്രോഗം, പകർച്ചവ്യാധികള്‍ എന്നിവയ്ക്ക് ഇടയാക്കുന്നു.

സാംസ്‌കാരികവും സാമൂഹികവുമായ മാറ്റങ്ങൾ മൂലം പ്രായമായവരെ അപേക്ഷിച്ച് വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാനുള്ള സാധ്യത യുവജനങ്ങള്‍ക്ക് നാലിരട്ടി കൂടുതലാണെന്ന് പൂനെയിലെ ഡി.വൈ പട്ടീൽ മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻസിന്‍റെ മേധാവിയും പ്രൊഫസറുമായ ഡോ അമിതാവ് ബാനർജി അഭിപ്രായപ്പെട്ടു. ഭക്ഷണക്രമവും വ്യായാമവും മാത്രമല്ല വിറ്റാമിൻ ഡി ലഭിക്കുന്നതിന് സൂര്യപ്രകാശം കൊള്ളേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: നിറങ്ങളും മനുഷ്യന്‍റെ മാനസികാവസ്ഥയും തമ്മിലെന്ത് ?

ABOUT THE AUTHOR

...view details