അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും - ദേശീയ ആരോഗ്യ മിഷന്‍
സിക്കിള്‍ സെല്‍ അനീമിയ രോഗത്തെ കുറിച്ച് ആദിവാസി മേഖലകളിലുള്‍പ്പടെ ബോധവത്കരണവും, ചികിത്സ സഹായവും ഉറപ്പ് വരുത്തുമെന്നും ധനമന്ത്രി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു.
health mission
ന്യൂഡല്‍ഹി:രാജ്യത്ത് 2047ഓടെ അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) നിര്‍മാര്‍ജനം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദിവാസി മേഖലയില്‍ ഉള്‍പ്പടെ ബോധവത്കരണവും ചികിത്സ സഹായവും ഉറപ്പ് വരുത്തും. ആരോഗ്യ രംഗത്തെ ഗവേഷണങ്ങള്‍ക്കായി ഐസിഎംആറിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളില്‍ സൗകര്യം ഏര്‍പ്പെടുത്തും. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകുമെന്നും ധനമന്ത്രി അറിയിച്ചു.
Last Updated : Feb 1, 2023, 2:49 PM IST