കേരളം

kerala

ETV Bharat / sukhibhava

ബ്രഹ്മപുരം തീപിടിത്തം: ചികിത്സ ഉറപ്പാക്കാൻ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി - ആരോഗ്യ സര്‍വേ

കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ്‌ സെന്‍റര്‍ സജ്ജമായത്. ആരോഗ്യ സര്‍വേ നാളെ മുതല്‍ ആരംഭിക്കും

Brahmapuram fire  Medical specialty response center  Medical specialty response center Brahmapuram  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം ചികിത്സ  മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്‍റര്‍  ആരോഗ്യ സര്‍വെ  ബ്രഹ്മപുരം തീപിടുത്തം ആരോഗ്യ പ്രത്യാഘാതങ്ങള്‍
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തംബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം

By

Published : Mar 13, 2023, 7:50 PM IST

തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ചത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി. നാളെ മുതൽ സെന്‍റര്‍ പ്രവർത്തനം തുടങ്ങും.

പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്‌ധ ചികിത്സ ഉറപ്പുവരുത്താനാണ് സെന്‍റര്‍. വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്‌ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്‌ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്‌ചപരിശോധന എന്നീ സേവനങ്ങളും ലഭിക്കും.

ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകളിലും ശ്വാസ് ക്ലിനിക്കുകളും നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്‍റ ആരോഗ്യ സര്‍വേയും നാളെ മുതല്‍ ആരംഭിക്കും. പുക മൂലം വായുമലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്‍റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

പൊതുജനാരോഗ്യ വിദഗ്‌ധ ഡോ. സൈറു ഫിലിപ്പിന്‍റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള അഞ്ച് മൊബൈല്‍ യൂണിറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

രണ്ട് മൊബൈല്‍ യൂണിറ്റുകളുടെ സേവനം ഇന്ന് ലഭ്യമാക്കിയിരുന്നു. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ ഏഴ് സ്ഥലങ്ങളിലായി 178 പേര്‍ക്ക് സേവനം നല്‍കി.

നാളെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എത്തുന്ന സ്ഥലം:

യൂണിറ്റ് 1

രാവിലെ 9.30 മുതല്‍ 11 വരെ : സുരഭി നഗര്‍ വായനശാല
രാവിലെ 11.30 മുതല്‍ 1 വരെ : നിലംപതിഞ്ഞി മുഗള്‍
ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ : എടച്ചിറ - അങ്കണവാടി
ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ : ചിറ്റേത്തുകര - NILPS

യൂണിറ്റ് 2

രാവിലെ 9.30 മുതല്‍ 10.30 വരെ : ഇരുമ്പനം എല്‍പി സ്‌കൂള്‍
ഉച്ചയ്ക്ക് 11 മുതല്‍ 12.30 വരെ : തിരുവാന്‍കുളം പി.എച്ച്.സി
വൈകു. 1.30 മുതല്‍ 3 വരെ : കടക്കോടം അങ്കണവാടി
വൈകു. 3.30 മുതല്‍ 5 വരെ : ഏരൂര്‍ കെഎംയുപി സ്‌കൂള്‍

യൂണിറ്റ് 3

രാവിലെ 9.30 മുതല്‍ 11 വരെ : ചെറിയ ക്ലബ്ബ് 52 ഡിവിഷന്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : കുഡുംബി കോളനി
വൈകു. 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍

യൂണിറ്റ് 4

രാവിലെ 9.30 മുതല്‍ 11 വരെ : ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാള്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : എസ്എന്‍ഡിപി ഹാള്‍ ചമ്പക്കര
ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍

യൂണിറ്റ് 5

രാവിലെ 9.30 മുതല്‍ 11 വരെ : ലേബര്‍ കോളനി ഡിവിഷന്‍ 45
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : ചങ്ങപ്പുഴ പാര്‍ക്ക്
ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4 വരെ : പാടിവട്ടം സ്‌കൂള്‍

ABOUT THE AUTHOR

...view details