ബീജിംഗ്:ചൈനയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ ബീജിങിലെ മുഴുവന്‍ ഹോട്ടലുകളും റസ്റ്റോറന്‍റുകളും അടച്ചു പൂട്ടി. പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. മെയ് ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനത്തില്‍ പൊതുയിടങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് കാരണമാണ് നഗരത്തില്‍ നിയന്ത്രണങ്ങളാരംഭിച്ചത്.
അതേ സമയം ഷാങ്ഹായ് ശൈലിയിലുള്ള ലോക്ക്ഡൗണ്‍ ക്ഷാമത്തിന് കാരണമാകുമെന്ന് ഭയന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും ശേഖരിക്കുന്ന തിരക്കിലായിരുന്നു ബീജിംഗ് നിവാസികള്‍. കൊവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍ മേഖലയെ കൊവിഡ് മുക്തമാക്കുന്നതിനായി സര്‍ക്കാര്‍ സീറോ കൊവിഡ് നയം ഇരട്ടിയാക്കുന്നുണ്ട്. പ്രദേശവാസികളോട് അത്യാവശ്യങ്ങള്‍ക്കല്ലാതെ നഗരം വിട്ടു പുറത്ത് പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.