സാന്‍ഫ്രാന്‍സിസ്‌കോ: കോളജ് കഫറ്റീരിയകളിലെ ടേബിളുകളില്‍ വീടുകളിലെ ബാത്ത് റൂമുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബാക്‌ടീരിയകള്‍ ഉണ്ടെന്ന് പഠനം. കോളജിലെ റോവര്‍ നടത്തിയ പഠനത്തില്‍ പൊതു സ്ഥലങ്ങള്‍, കമ്പ്യൂട്ടര്‍ ലാബുകളിലെ കീബോര്‍ഡുകള്‍ എന്നിവയില്‍ കൂടുതല്‍ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ബാക്‌ടീരിയകളെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ അവയുടെ സാമ്പിളുകള്‍ ശേഖരിച്ചു.
സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ 1000 വിദ്യാര്‍ഥികളെയും അവരുടെ വ്യക്തിപരമായ ശുചിത്വ രീതികളെയും കുറിച്ച് പഠനം നടത്തി. കാമ്പസിലെ പൊതുയിടങ്ങളിലെ ബാക്‌ടീരിയകളെ കുറിച്ച് പഠനം നടത്തിയ സംഘം ശുചിമുറിയാണ് അണുവിമുക്തമെന്നും കണ്ടെത്തി. എന്നാല്‍ കാമ്പസിലെ കഫറ്റീരിയ ടേബിളുകളേക്കാള്‍ കൂടുതല്‍ അണുക്കളുള്ള മറ്റൊരിടമാണ് അലക്കു മുറികള്‍ (Laundry rooms).
ശരാശരി 11.4 ദശലക്ഷത്തില്‍ താഴെ സിഎഫ്‌യു (Colony Forming Units (CFU) ഉള്ള വീടുകളിലെ ഏറ്റവും വൃത്തി ഹീനമായ സ്ഥലങ്ങളിലൊന്നാണ് അടുക്കളയിലെ സിങ്ക്. കോളജ് ലൈബ്രററിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.6 ശതമാനം ബാക്‌ടീരിയകള്‍ കൂടുതലാണ് സിങ്കിലെന്നും പഠനങ്ങള്‍ കണ്ടെത്തി. കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ ഏകദേശം 15 ശതമാനം പേരും മാസത്തിലൊരിക്കലാണ് താമസ സ്ഥലം വൃത്തിയാക്കുന്നത്. (സൂക്ഷ്‌മ ജീവ കോശങ്ങളുടെ (ബാക്‌ടീരിയ, ഫംഗസ്, വൈറസുകൾ മുതലായവ) എണ്ണം കണക്കാക്കുന്ന ഒരു യൂണിറ്റാണ് സിഎഫ്‌യു)