പ്രയഭേദമെന്യേ മിക്കവരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് നടുവേദന. അടുത്തിടെ പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ലോകത്ത് മുതിര്‍ന്ന പൗരന്മാരില്‍ മൂന്നില്‍ ഒരാള്‍ക്ക് നടുവേദനയുണ്ട്. മുമ്പ് ആളുകളില്‍ രോഗങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ പ്രായമൊക്കെയാണ് നടുവേദനയിലേക്ക് നയിച്ചതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവിതശൈലിയിലുള്ള മാറ്റാണ് ഒരു കാരണം. മോശം ശരീരഘടന, കൃത്യത ഇല്ലാത്ത ജീവിത രീതികള്‍, ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങൾ, പോഷകാഹാര കുറവ് എന്നിവയൊക്കെയാണ് നടുവേദനയുടെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നടുവേദന കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ദര്‍ പറയുന്നു. നടുവേദന അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ആയുര്‍വേദം ഉള്‍പ്പടെയുള്ള ചികിത്സ കൊണ്ട് രോഗം ശമിപ്പിക്കാനാകും. ഡല്‍ഹി ആസ്ഥാനമായുള്ള ഫിസിയോതെറാപ്പിസ്റ്റും യോഗ അധ്യാപികയുമായ ഡോ. സുഷ്മിത ഗുപ്ത മുഖര്‍ജി, നടുവേദനയെ കുറിച്ചും അതിന്‍റെ കാരണങ്ങളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും വിശദീകരിക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ ഉള്‍പ്പടെ നടുവേദന കണ്ടുവരുന്നു. നമ്മുടെ ശരീരം അസ്ഥികളും കോശങ്ങളും പേശികളുടെയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. കോശങ്ങളും പേശികളും എല്ലുകളെ ഒന്നിച്ച് നിലനിർത്താൻ മാത്രമല്ല, അതിന്‍റെ ചലനങ്ങളെ സുഗമമാക്കാനും സഹായിക്കുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് കോശങ്ങളില്‍ ബലകുറവ് അനുഭവപ്പെടുമ്പോള്‍ എല്ലുകളുടെയും പേശികളുടെയും സ്ഥാനത്തിന് മാറ്റമുണ്ടാകുന്നു. ഇത് നട്ടെല്ലിന്‍റെ പ്രവര്‍ത്തനത്തെ ഉള്‍പ്പടെ കാര്യമായി ബാധിക്കുന്നു. നമ്മുടെ ശരീരത്തിന്‍റെ മൊത്തം എല്ലിന്‍റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് നട്ടെല്ലായതിനാല്‍ ടിഷ്യൂസിന്‍റെ ബലകുറവ് കഴുത്ത് വേദന, പുറം വേദന എന്നിവയക്ക് കാരണമാകുന്നു.
ഇരിപ്പും നില്‍പ്പും കാരണം: നിരന്തരമായി ഒരേ രീതിയല്‍ തന്നെ ഇരിക്കുന്നത്, ശരിയായ രീതിയില്‍ ഇരിക്കാത്തത്, അധികഭാരമുള്ള വസ്‌തുക്കള്‍ ചുമക്കുന്നത്, പരിക്കുകള്‍ എന്നിവയൊക്കെയും നട്ടെല്ലിനെ ബാധിക്കുന്നു. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും തോളുകൾ ചരിഞ്ഞ് നിന്നാല്‍ പേശികളില്‍ സമ്മര്‍ദം വര്‍ധിക്കാൻ കാരണമാകും. പിന്നീടത് നടുവേദനയിലേക്ക് നയിക്കും. ചില സമയങ്ങളില്‍ എല്ലുകളുടെ ബലകുറവോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ നടുവേദനയ്ക്ക് കാരണമാകും. ഇതിന് പുറമെ പോഷകാഹാര കുറവ്, നിര്‍ജലീകരണം, മാനസിക പിരിമുറുക്കം, വിഷാദം എന്നിവയിലൂടെയും നടുവേദന ഉണ്ടാകുന്നുവെന്ന് ഡോ. സുഷ്മിത പറയുന്നു.