കേരളം

kerala

ഗര്‍ഭാവസ്ഥയിലും പ്രസവ ശേഷവും ഉത്‌കണ്‌ഠയും വിഷാദവും: കാരണമെന്ത് ?

By

Published : Jan 21, 2022, 11:33 AM IST

Updated : Jan 21, 2022, 2:51 PM IST

'ദി ജേണൽ ഓഫ് ക്ലിനിക്കൽ സൈക്യാട്രി'യില്‍ പ്രസിദ്ധീകരിച്ച പഠന കുറിപ്പിലാണ് ഗര്‍ഭാവസ്ഥയിലും പ്രസവ ശേഷവും ഉത്‌കണ്‌ഠയും വിഷാദവുമുണ്ടാകുന്നതിന്‍റെ കാരണം വ്യക്തമാക്കുന്നത്

About pregnancy to postpartum depression and anxiety  ഗര്‍ഭാവസ്ഥയിലും പ്രസവ ശേഷവും ഉത്‌കണ്‌ഠയും വിഷാദവും  depression and anxiety in postpartum period  depression and anxiety before before pregnancy
ഗര്‍ഭാവസ്ഥയിലും പ്രസവ ശേഷവും ഉത്‌കണ്‌ഠയും വിഷാദവും; കാരണമെന്ത് ?

പ്രസവത്തിന് മുന്‍പും ശേഷവും സ്‌ത്രീകള്‍ മാനസികവും ശാരീരികവുമായ ധാരാളം പ്രതിസന്ധികളിലൂടെ കടന്നുപോവാറുണ്ട്. ഇതേക്കുറിച്ച് അനേകം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്, നിലവില്‍ ഗവേഷണങ്ങള്‍ നടക്കുന്നുമുണ്ട്. ഗര്‍ഭകാലങ്ങളിലും പ്രസവ ശേഷവും വിഷാദത്തിനും ഉത്കണ്‌ഠയ്ക്കും കാരണമാകുന്നതെങ്ങനെ എന്നതിനെക്കുറിച്ചാണ് പുതിയ പഠനം വന്നിരിക്കുന്നത്.

ജൈവിക ഘടികാരത്തിന്‍റെ താളം തെറ്റല്‍

'ദി ജേണൽ ഓഫ് ക്ലിനിക്കൽ സൈക്യാട്രി'യിലാണ് ഇത് സംബന്ധിച്ച ലേഖനത്തിന്‍റെ പൂര്‍ണ ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവത്തിന് മുന്‍പും ശേഷവുമുള്ള മൂന്ന് മാസങ്ങൾ സ്ത്രീകളുടെ മാനസികാരോഗ്യം ദുർബലമാവുന്ന സമയമാണ്. ഹൃദയപേശികളുടെ ബലഹീനതയാണ് ഇതിന് പ്രധാന കാരണമെന്നാണ് പഠനം പറയുന്നത്. ഇക്കാലയളവില്‍ 15 മുതൽ 18 ശതമാനം വരെ സ്ത്രീകൾക്ക് ഉത്കണ്‌ഠയുണ്ടാവുന്നു.

ഏഴ് മുതൽ 13 ശതമാനം വരെ വിഷാദ രോഗവും കൂടാതെ, 10 ശതമാനം സ്ത്രീകൾക്ക് കോമോർബിഡ് ഉത്കണ്‌ഠയും കാണപ്പെടുന്നു. പ്രസവത്തിന് മുന്‍പും ശേഷവുമുണ്ടാകുന്ന (പെരിപാർട്ടം കാലയളവ്) വിഷാദം, ഉത്കണ്‌ഠ എന്നിവയ്‌ക്ക് പ്രധാന കാരണം ജൈവിക ഘടികാരത്തിന് ഉണ്ടാവുന്ന മാറ്റമാണ്. ഉറക്കം, എഴുന്നേല്‍ക്കല്‍ എന്നിങ്ങനെയുള്ള സ്വാഭാവികമായുണ്ടാവുന്ന അവസ്ഥകളെ 'സർക്കാഡിയൻ' താളത്തിലെ (Circadian Rhythm) മാറ്റങ്ങള്‍ ഈ പ്രതിസന്ധികള്‍ക്ക് ഇടയാക്കുന്നു.

ഉറക്കകുറവും പ്രശ്‌നങ്ങളും

ഏഴ്, എട്ട് മണിക്കൂര്‍ ഉറക്കമാണ് മുതിര്‍ന്ന ഒരു മനുഷ്യന് വേണ്ടത്. ഗര്‍ഭ, പ്രസവ കാലങ്ങളില്‍ ഈ ഉറക്കം നഷ്‌ടപ്പെട്ടേക്കും. "ആരോഗ്യകരമായ മാനസികാവസ്ഥ നിലനിർത്തുന്നതിനും ഉത്കണ്‌ഠ കുറയ്ക്കുന്നതിനും പെരിപാർട്ടം കാലയളവിൽ ജൈവികപരമായ തുലനം സ്ഥിരപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തിലേക്കാണ് ഞങ്ങളുടെ കണ്ടെത്തലുകൾ വിരല്‍ ചൂണ്ടുന്നത്." ഗവേഷണത്തിന് നേതൃത്വം നല്‍കിയ മുതിർന്ന എഴുത്തുകാരനും മക്‌മാസ്റ്റർ സർവകലാശാലയിലെ സൈക്യാട്രി ആൻഡ് ബിഹേവിയറൽ ന്യൂറോ സയൻസസ് വിഭാഗത്തിലെ പ്രൊഫസറുമായ ബെനിസിയോ ഫ്രേ പറയുന്നു.

ഉറക്കം, എഴുന്നേല്‍ക്കല്‍ എന്നിങ്ങനെയുള്ള സ്വാഭാവികമായ പ്രക്രിയ പെരിപാർട്ടം കാലയളവില്‍ സുഖമാക്കേണ്ടത് എങ്ങനെയെന്നുള്ള കണ്ടെത്തലുകളിലേക്ക് കടക്കേണ്ടതുണ്ടെന്നും ബെനിസിയോ പറയുന്നു. സെന്‍റ് ജോസഫ് ഹെൽത്ത് കെയർ ഹാമിൽട്ടണിലെ സ്‌ത്രീകളുടെ ക്ലിനിക്കിൽ നിന്നാണ് ഫ്രേയും അദ്ദേഹത്തിന്‍റെ ഗവേഷണ സംഘവും പഠനം നടത്തിയത്. ആര്‍ത്തവ കാലം, ആര്‍ത്തവ വിരാമ കാലം എന്നിവയ്‌ക്ക് മുന്‍പ് സ്‌ത്രീകളിലെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഈ സംഘം ഗവേഷണം നടത്തുകയുണ്ടായി.

ALSO READ:ഒമിക്രോൺ ഗ്രാമീണ ഇന്ത്യയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാം: ഡോ. മനോജ് ജെയിൻ

100 സ്ത്രീകളെയാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. അവരിൽ 73 പേരെ ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസം വരെയാണ് നിരീക്ഷിച്ചത്. ചോദ്യാവലി, സ്ലീപ്പ് മോണിറ്ററുകൾ, ലബോറട്ടറി പരിശോധനകൾ, മറ്റ് രീതികൾ എന്നിവയുൾപ്പെടെ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

Last Updated : Jan 21, 2022, 2:51 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details