ഔഷധ ഗുണമുള്ള ചെടികൾ വീട്ടിൽ വളർത്തുക ബുദ്ധിമുട്ടാണെന്നാണ് ആളുകൾ കരുതുന്നത്. കൂടുതൽ പരിചരണം ആവശ്യമുണ്ടെന്ന വിചാരം മൂലമാണിത്. എന്നാല്‍ ഈ ചിന്ത ശരിയല്ലെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം. വീടുകളുടെ ടെറസുകളിലോ മുറ്റത്തോ ചട്ടികളില്‍ എളുപ്പത്തില്‍ വളര്‍ത്താമെന്നും അതീവ പരിചരണമൊന്നും ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ വീടുകളില്‍ വളര്‍ത്താവുന്ന ഏഴ് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതലറിയാം.
ബ്രഹ്മി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ് ബ്രഹ്മി. ഇത് തലച്ചോറിന്‍റെ വികാസത്തിനും ഓര്‍മ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, അൾസർ, ചർമത്തിലെ മുറിവുകൾ തുടങ്ങിയവയ്‌ക്ക് ആശ്വാസം നല്‍കുന്നു. ബ്രഹ്മി തലച്ചോറിനെയും നാഡീവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുന്നതിനാല്‍ ശ്രദ്ധയും ഏകാഗ്രതയും വർധിക്കും.
അശ്വഗന്ധ
ആയുർവേദത്തിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്നതും നിരവധി രോഗങ്ങള്‍ക്ക് മികച്ച പ്രതിവിധി നല്‍കുന്നതുമായ ഒന്നാണ് അശ്വഗന്ധ. ഇത് സമ്മർദം കുറയ്ക്കാനും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങൾ തടയാനും ഇത് ഗുണപ്രദമാണ്. കാഴ്‌ച ശക്തി നിലനിർത്താനും മുറിവുകൾ ഭേദമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും അശ്വഗന്ധ നല്ലതാണ്. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഉത്തമമാണ്.
തുളസി
മതപരമായ ചടങ്ങുകള്‍ക്ക് സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ഔഷധ സസ്യമാണ് തുളസി. പ്രധാനമായും നാല് തരം തുളസികളാണുള്ളത്. രാമ തുളസി, കാട്ടുതുളസി, കൃഷ്ണ തുളസി, കർപ്പൂര തുളസി എന്നിവയാണവ.
അണുക്കളെ നശിപ്പിക്കാന്‍ ഉത്തമമാണ് ഈ ചെടി. ആന്‍റിബയോട്ടിക് ഗുണങ്ങൾ നിരവധിയുണ്ട് തുളസിയില്‍. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ സുഖപ്പെടുത്താൻ മികച്ചതുമാണ്.