നമ്മളില്‍ പലരും നിത്യജീവിതത്തം ആരംഭിക്കുന്നത് ഒരു കപ്പ് ചായയിലാണ്. കേവലം ഒരു പാനീയം എന്നതില്‍ കവിഞ്ഞ് നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. മിതമായ അളവില്‍ ചായ കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാനീയങ്ങളിൽ ഒന്നാണ് ചായ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാനീയങ്ങളിൽ ഒന്നാണ് ചായ. ചായ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത അസുഖങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മിതമായ അളവില്‍ ചായ കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. സമ്മർദ്ദം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും. മുറിവും ചതവുടമക്കം വേഗത്തില്‍ സുഖപ്പെടുത്താന്‍ ചായയിലെ ആന്റിഓക്‌സിഡന്റുകൾ ഗുണം ചെയ്യും. സ്ഥിരമായി ചായ ഉപയോഗിക്കുന്നത് പക്ഷാഘാതം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വളരെ കുറയ്ക്കും. ഇന്ത്യയിലെ ഹെർബൽ ടീ ബ്രാൻഡ് സ്ഥാപകനും സിഇഒയുമായ ബാല സർദ നിങ്ങളുടെ ദിനചര്യയിൽ ചേർക്കാൻ കഴിയുന്ന ചില ചായകളെക്കുറിച്ച് പറയുന്നു.
കാമോമൈല്‍ ടീ: മികച്ച ഉന്മേഷവും ഉറക്കവും നല്‍കുന്നതാണ് കാമോമൈല്‍ പൂക്കളുടെ ചായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകളുടെ സാന്നിധ്യം ഏറെ ഗുണകരമാണ്.
റോസ് ടീ: മനസിന് ആശ്വാസം നൽകാനും സമ്മർദ്ദം കുറയ്ക്കാനും റോസാപ്പൂവിന്റെ സുഗന്ധം മതിയാകും. നല്ല ഉറക്ക് ലഭിക്കാന്‍ ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഉത്തമമാണ്. റോസ് ദളങ്ങൾ പുതിയതോ ഉണക്കിയതോ ഉപയോഗിക്കാം.
തുളസി ചായ: അവിശ്വസനീയ ഗുണങ്ങളാണിതിനുള്ളത്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുക മാത്രമല്ല, ചർമ്മത്തിന്‍റെ വിവിധ അവസ്ഥകളെ സുഖപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഇഞ്ചി ചായ: ആന്‍റിഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ചായയിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ദഹനപ്രശ്നങ്ങൾക്കും വയറിന്‍റെ അസ്വസ്ഥതകൾക്കും ഒരു പരിഹാരം കൂടിയാണിത്.
മാച്ച ടീ: മാച്ചയിൽ ആന്‍റിഓക്‌സിഡന്‍റുകൾ വളരെ കൂടുതലാണ്, മാത്രമല്ല നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ഒരു കപ്പ് മാച്ച ഗ്രീൻ ടീ കുടിക്കുന്നത് പത്ത് കപ്പ് സാധാരണ ഗ്രീൻ ടീ കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾക്ക് തുല്യമാണെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. പ്രതിരോധശേഷിയും മെറ്റബോളിസവും വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഇതിനാവും.
പുതിന / നാരങ്ങ ഗ്രീൻ ടീ: ധാരാളം ആന്‍റിഓക്‌സിഡന്‍റുകളും പോളിഫെനോളുകളും അടങ്ങിയ ഗ്രീന്‍ ടീ ആരോഗ്യത്തിന് മികച്ചതാണ്. . പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. സാധാരണ ചായപ്പൊടിയൂടെ നിര്‍മ്മാണത്തില്‍ നിന്നും വ്യത്യസ്തമായ ഇതിന്‍റെ സംസ്‌കരണ രീതികളിലൂടെ കടന്ന് പോകാത്തതിനാല്‍ കാറ്റെച്ചിന്‍, എപിഗാലോ കാറ്റെച്ചിന്‍ ഗാലെറ്റ് എന്നീ ആന്‍റിഓക്‌സിഡന്‍റുകളുടെ അളവ് ഒട്ടും നഷ്ടമാകുന്നില്ല.