220ല്‍ കൊവിഡിന്‍റെ ആദ്യതരംഗത്തില്‍ രോഗം പിടിപെട്ടവരില്‍ ഏകദേശം 50 ശതമാനം ആളുകള്‍ക്ക് മണം നഷ്ടപ്പെടല്‍ നീണ്ടുനില്‍ക്കുന്നതോ ഒരു പക്ഷെ സ്ഥായിയായുള്ളതോ ആകാമെന്ന് വിലയിരുത്തല്‍. കൊവിഡിന്‍റെ ആദ്യതരംഗത്തില്‍ രോഗം പിടിപെട്ട 100 പേരില്‍ സമഗ്രമായ പരിശോധന നടത്തി സ്വീഡനിലെ കരോലിന്‍സ്കാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലെ പ്രാഥമിക കണ്ടെത്തലാണിത്.
കൊവിഡ് ഭേദമായതിന് ശേഷം 18 മാസം കഴിഞ്ഞപ്പോള്‍ 4 ശതമാനം ആളുകള്‍ക്ക് മണം പൂര്‍ണമായി നഷ്ടപ്പെട്ടു. മൂന്നില്‍ ഒരു ഭാഗത്തിന് മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞു. എന്നാല്‍ പകുതിയോളം ആളുകള്‍ക്ക് ശരിയായ മണം ലഭിക്കാത്ത പരോസ്മിയ (parosmia) എന്ന അവസ്ഥയാണെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍.
ഒമിക്രോണ്‍ വകഭേദം ബാധിക്കപ്പെട്ടവരില്‍ മണവും രുചിയും നഷ്ടപ്പെടുന്നവര്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരേക്കാള്‍ കുറവാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്നാണ് കരോലിനിസ്കാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഈ പഠനം നയിച്ച ജോണ്‍ ലുഡ്സ്ട്രോം പറയുന്നത്.