കേരളം

kerala

ETV Bharat / state

രാഹുലിന് എതിരെ പ്രചാരണത്തിന്  യെച്ചൂരി വയനാട്ടിലേക്ക് - സിപിഎം

രാഹുലിനെതിരെ യെച്ചൂരി പ്രചാരണത്തിനെത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇത് രാഷ്ട്രീയമായി എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നതിനെ തുടർന്നാണ് യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെ വയനാട്ടിൽ പ്രചാരണത്തിനിറക്കാൻ സിപിഎം തീരുമാനിച്ചത്.

സീതാറാം യെച്ചൂരി

By

Published : Apr 3, 2019, 4:57 PM IST

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുന്ന സാഹചര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടിൽ പ്രചാരണത്തിനെത്തും. രാഹുലിനെതിരെ യെച്ചൂരി പ്രചാരണത്തിനെത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇത് രാഷ്ട്രീയമായി എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നതിനെ തുടർന്നാണ് യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെ വയനാട്ടിൽ പ്രചാരണത്തിനിറക്കാൻ സിപിഎം തീരുമാനിച്ചത്. യെച്ചൂരി കൂടി വരുന്നതോടെ എല്ലാ അര്‍ത്ഥത്തിലും വയനാട് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ മണ്ഡലമായി മാറുകയാണ്. യെച്ചൂരി പ്രചാരണത്തിനെത്തുന്നതിനുള്ള തീയതി പിന്നീട് തീരുമാനിക്കും.

ABOUT THE AUTHOR

...view details