വയനാട്: പനമരത്തിനടുത്ത് പുഞ്ചവയലിൽ ചരിത്രസ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്ര സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കേന്ദ്ര പുരാവസ്തുവകുപ്പ് ഏറ്റെടുത്തിട്ടുള്ളതാണ് ക്ഷേത്രം. 2015 ലാണ് പുഞ്ചവയൽ വിഷ്ണുഗുഡി ജൈനക്ഷേത്രം കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്ത്. ഏറ്റെടുത്തിട്ട് നാലു വർഷമായെങ്കിലും ക്ഷേത്ര സംരക്ഷണത്തിനോ നവീകരണത്തിനോ കാര്യമായൊന്നും ചെയ്‌തിരുന്നില്ല. സാമൂഹ്യവിരുദ്ധരുടെ താവളം കൂടി ആയിരുന്നു ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റുമതിൽ നിര്‍മിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുശേഷം നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ജൈനക്ഷേത്ര സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി - Wayandu news updates
സാമൂഹ്യവിരുദ്ധരുടെ താവളം കൂടി ആയിരുന്നു ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചുറ്റുമതില്‍ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്
ജൈനക്ഷേത്ര സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി
പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകം ഭരിച്ചിരുന്ന ഹൊയ്സാല രാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ് വിശ്വാസം. ശിലാ പാളികളും കരിങ്കൽ തൂണുകളും ഉപയോഗിച്ചാണ് നിർമാണം. ഈ ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു പുരാതന ജൈന ക്ഷേത്രവും കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു. ഇവിടെ സംരക്ഷണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല.