കേരളം

kerala

ETV Bharat / state

യുക്രൈന്‍ യുദ്ധബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം ; ചീങ്ങേരി മലകയറി വനിത വ്ളോഗര്‍മാരും മാധ്യമ പ്രവര്‍ത്തകരും - International Women's Day 2022

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25ലേറെ സ്ത്രീ വ്ളോഗര്‍മാരും പരിപാടിയില്‍ പങ്കെടുത്തു

Chingeri hill wayanad  Journalists climbing Chingeri hill wayanad  Women vloggers in Kerala  ചിങ്ങേരി മലകയറി വനിതാ വ്ളോഗര്‍മാര്‍  കല്‍പ്പറ്റയിലെ ചീങ്ങേരി മല  കല്‍പ്പറ്റയിലെ ചീങ്ങേരി മല വ്യൂ പോയിന്‍റ്  ചീങ്ങേരിമല ടൂറിസം  വിനിതാ വ്ളോഗർമാരും വനിതാ മാധ്യമ പ്രവർത്തകരും ചീങ്ങേരി മല കയറി  Women's Day 2022  International Women's Day  History of Women's Day  Happy Women's Day  Women's Day theme  International Women's Day 2022
ചിങ്ങേരി മലകയറി വനിതാ വ്ളോഗര്‍മാരും മാധ്യമ പ്രവര്‍ത്തകരും

By

Published : Mar 8, 2022, 3:48 PM IST

Updated : Mar 8, 2022, 4:15 PM IST

വയനാട് :പെൺകരുത്തിന് ഐക്യദാര്‍ഢ്യവുമായി വനിത വ്ളോഗർമാരും സ്ത്രീ മാധ്യമ പ്രവർത്തകരും കല്‍പ്പറ്റയിലെ ചീങ്ങേരി മല കയറി. യുക്രൈനിലെ യുദ്ധത്തിൽ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വനിതാദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്.

യുക്രൈന്‍ യുദ്ധബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം ; ചീങ്ങേരി മലകയറി വനിത വ്ളോഗര്‍മാരും മാധ്യമ പ്രവര്‍ത്തകരും

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25ലേറെ സ്ത്രീ വ്ളോഗർമാരും ഉണ്ടായിരുന്നു. ഡി.ടി.പി.സി, ഗ്ലോബ് ട്രക്കേഴ്‌സ്, വിവിധ മാധ്യമ പ്രവര്‍ത്തക സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ട്രക്കിംഗിൽ 50 വനിതകള്‍ പങ്കെടുത്തു. സാഹസികതയും ദൃശ്യഭംഗിയും കൂടി ചേര്‍ന്ന ചീങ്ങേരി മല കയറ്റം വ്‌ളോഗര്‍മാര്‍ക്ക് പുത്തൻ അനുഭവമായി.

Also Read: മുടങ്ങാതെ മിനി കാടുകയറും അമ്പുമലയില്‍ അക്ഷര വെളിച്ചം തെളിക്കാന്‍; താണ്ടുന്നത് 16 കിലോമീറ്റര്‍ കാനനപാത

മലമുകളിൽ എത്തിയവർ ലോക സമാധാനത്തിനാഹ്വാനം ചെയ്ത് വെള്ള പതാകകൾ വീശി. സമുദ്ര നിരപ്പിൽ നിന്ന് 2600 അടി ഉയരമുണ്ട് ചീങ്ങേരി മലയ്ക്ക്. മുഴുവൻ പാറക്കെട്ടുകൾ നിറഞ്ഞ മലയുടെ മുകളിൽ എത്താൻ താഴെ നിന്ന് രണ്ട് കി.മീ ദൂരം താണ്ടണം.

Last Updated : Mar 8, 2022, 4:15 PM IST

ABOUT THE AUTHOR

...view details