കേരളം

kerala

ETV Bharat / state

വയനാട്ടിലെ രാത്രി നടത്തത്തില്‍ പങ്കാളികളായത് ഇരുന്നൂറിലേറെ പേര്‍ - night walks

രാത്രി പതിനൊന്ന് മണി മുതൽ ഒരു മണി വരെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളില്‍ "പൊതുയിടം എന്‍റേതും " എന്ന പേരിൽ വനിതകള്‍ നൈറ്റ് വാക്ക് നടത്തി

വയനാട്ടിലും രാത്രി നടത്തം സംഘടിപ്പിച്ച് വനിതകള്‍
വയനാട്ടിലും രാത്രി നടത്തം സംഘടിപ്പിച്ച് വനിതകള്‍

By

Published : Dec 30, 2019, 12:11 PM IST

Updated : Dec 30, 2019, 12:29 PM IST

വയനാട്: വയനാട്ടിലെ രാത്രി നടത്തത്തില്‍ 200ലേറെ പേര്‍ പങ്കെടുത്തു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ രാത്രി പതിനൊന്ന് മണി മുതൽ ഒരു മണി വരെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളില്‍ "പൊതുയിടം എന്‍റേതും " എന്ന പേരിൽ വനിതകള്‍ നൈറ്റ് വാക്ക് നടത്തി. ഇരുന്നൂറോളം സ്ത്രീകൾ രാത്രി യാത്രയുടെ ഭാഗമായി. 200 മീറ്റര്‍ അകലത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടായിരുന്നു നടത്തം. എല്ലാ വനിതാ കൗൺസിലർമാരും വിവിധ വനിതാ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുത്തു. നടത്തത്തിന് ശേഷം എല്ലാവരും ചേർന്ന് മെഴുകുതിരി കത്തിച്ച് സത്യപ്രതിജ്ഞ ചെയ്തു.

വയനാട്ടിലെ രാത്രി നടത്തത്തില്‍ പങ്കാളികളായത് ഇരുന്നൂറിലേറെ പേര്‍
Last Updated : Dec 30, 2019, 12:29 PM IST

ABOUT THE AUTHOR

...view details