കേരളം

kerala

ETV Bharat / state

വൈത്തിരിയിൽ യുവതിയുടെ മരണം: സിപിഎം ജില്ലാ സെക്രട്ടറിക്ക് പങ്കുള്ളതായി പരാതി - സക്കീന

മൃതദേഹത്തിൽ കാൽ തറയിൽ മുട്ടിയ നിലയിലായിരുന്നെന്നും, കഴുത്തിലെ കുരുക്ക് മുറുകാത്ത നിലയിലായിരുന്നെന്നും അതിനാൽ ഇത് കൊലപാതകമാണെന്ന് സംശയമുള്ളതായാണ് പരാതി

വയനാട് വൈത്തിരിയിൽ യുവതിയുടെ മരണം: സിപിഎം ജില്ലാ സെക്രട്ടറിക്ക് പങ്കുള്ളതായി പരാതി

By

Published : Nov 8, 2019, 9:20 AM IST

വയനാട്: വൈത്തിരിയില്‍ യുവതിയുടെ മരണത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് പങ്കുള്ളതായി പരാതി. കഴിഞ്ഞ മാസം 21നാണ് വൈത്തിരിയില്‍ ജോണിൻ്റെ ഭാര്യ സക്കീനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ജോൺ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മൃതദേഹത്തിൽ കാൽ തറയിൽ മുട്ടിയ നിലയിലായിരുന്നെന്നും, കഴുത്തിലെ കുരുക്ക് മുറുകാത്ത നിലയിലായിരുന്നെന്നും അതിനാൽ ഇത് കൊലപാതകമാണെന്ന് സംശയമുള്ളതായാണ് പരാതി.

ജോലി ശരിയാക്കി തരാമെന്നു വാഗ്ദാനം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സക്കീനയെ പലയിടത്തേക്കും കൊണ്ടുപോയിട്ടുണ്ടെന്നും ഇത് ആരോടും പറയാതിരിക്കാൻ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വൈത്തിരി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ തൻ്റെ മൊഴി എടുത്തിട്ടില്ലെന്നും ജോൺ പരാതിപ്പെടുന്നു.

ABOUT THE AUTHOR

...view details