വയനാട്:കൊവിഡ് ചികിത്സക്ക് മേപാടി വിംസ് മെഡിക്കൽ കോളജ് ഏറ്റെടുത്തതായി വയനാട് ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുല്ല. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ് നിലവിൽ കൊവിഡിന് ചികിത്സ നൽകുന്നത്. ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങൾക്ക് ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് വിംസ് മെഡിക്കൽ കോളജ് ഏറ്റെടുത്തത്.
വയനാട്ടുകാർക്ക് കൊവിഡ് ചികിത്സക്കായി ഇനി വിംസ് മെഡിക്കൽ കോളജ് - Wims Medical College
ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങൾക്ക് കൂടി ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ പരിഗണിച്ചാണ് വിംസ് മെഡിക്കൽ കോളജ് ഏറ്റെടുത്തത്.
![വയനാട്ടുകാർക്ക് കൊവിഡ് ചികിത്സക്കായി ഇനി വിംസ് മെഡിക്കൽ കോളജ് വിംസ് മെഡിക്കൽ കോളജ് മേപാടി കൊവിഡ് ചികിത്സക്കായി ഇനി വിംസ് മെഡിക്കൽ കോളജ് Wims Medical College Wims Medical College meppadi covidpatients in wayanad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6581739-759-6581739-1585458820052.jpg)
വയനാട്ടുകാർക്ക് കൊവിഡ് ചികിത്സക്കായി ഇനി വിംസ് മെഡിക്കൽ കോളജ്
മികച്ച ചികിത്സക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളജാണ് വയനാട്ടുകാർ ആശ്രയിക്കുന്നത്. കൊവിഡ് രോഗികളെ അടിയന്തര ഘട്ടത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത് അസാധ്യമാണ്. രോഗികൾക്ക് ഫലപ്രദമായ ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചത്.