വയനാട്ടിൽ വീണ്ടും കാട്ടുതീ - കാട്ടുതീ
വയനാട്ടിൽ സുൽത്താൻ ബത്തേരിക്കടുത്താണ് കാട്ടുതീയുണ്ടായത്.
കാട്ടുതീ
കുറിച്യാട് റേഞ്ചിലെ വടക്കനാട് മേഖലയിലാണ് കാട്ടുതീ പടർന്നത്. കാടിനുള്ളിലായതിനാൽ അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസമുണ്ടായ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും തീ പടരുകയായിരുന്നു. 50 ഹെക്ടർ കാട് ഇതുവരെ കത്തി നശിച്ചു.കാടിന് തീയിട്ടതാണെന്നാണ് വനം വകുപ്പിന്റെ നിഗമനം