കേരളം

kerala

ETV Bharat / state

വയനാട്ടിലെ കാട്ട് തീ മനുഷ്യനിര്‍മ്മിതം; പഞ്ചായത്തംഗത്തിനെതിരെ വനം വകുപ്പ് കേസെടുത്തു - വനം

പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഏകദേശം 75 ഏക്കര്‍ സ്ഥലമാണ് തീപിടിത്തത്തില്‍ നശിച്ചത്.

കാട്ട് തീ

By

Published : Feb 26, 2019, 9:54 PM IST

വയനാട്ടില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ കാട്ട് തീ മനുഷ്യ നിര്‍മ്മിതമാണെന്ന് വനം വകുപ്പ്. സംഭവത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം ബെന്നി കൈനിക്കലിനെതിരെ പ്രേരണാക്കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു.

കാട്ട് തീ ഉണ്ടാകുന്നതിന് മുമ്പുള്ള ദിവസം ബെന്നി നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.വടക്കനാട് കൊമ്പന്‍ എന്ന ആനയെ പിടികൂടണമെന്ന ആവശ്യവുമായിഗ്രാമസംരക്ഷണ വകുപ്പ് നടത്തിയ യോഗത്തിലായിരുന്നു ബെന്നിയുടെ പ്രസംഗം. എന്നാല്‍ വനം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന്‍റെ പ്രതികാര നടപടിയായാണ്തനിക്കെതിരെ കേസെടുത്തതെന്ന് ബെന്നി പറഞ്ഞു. സംഭവത്തില്‍ വനം വകുപ്പുംരഹസ്യാന്വേഷണ വിഭാഗവും സഹകരിച്ചായിരിക്കും അന്വേഷണം നടത്തുക.

വടക്കേ വയനാട് വനം ഡിവിഷനിലെ ബാണാസുരമലയിലും വടക്കനാട് വനത്തിലെ കല്ലൂര്‍കുന്ന്, ആനപ്പന്തി, പാറക്കൊല്ലി, അമ്പതേക്കര്‍, ഏഴുചാല്‍കുന്ന്, പച്ചാടി, പള്ളിവയല്‍, പണയമ്പം, ചെതലയം, പുല്ലുമല എന്നീ സ്ഥലങ്ങളിലുമാണ് തീപിടിത്തമുണ്ടായത്. ഏകദേശം 75 ഏക്കര്‍ സ്ഥലമാണ് തീപിടിത്തത്തില്‍ നശിച്ചത്. സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ കാടിന് തീവയ്ക്കാന്‍ ആനപ്പിണ്ടവും സാമൂഹിക വിരുദ്ധര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും കേസെടുക്കുക. വന്യജീവി സംരക്ഷണ നിയമം, കേരള വന നിയമം, ജൈവവൈധ്യ സംരക്ഷണ നിയമം എന്നിവയും ഇവര്‍ക്കെതിരെ പ്രയോഗിച്ചാല്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details