വയനാട്: തിരുനെല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കാട്ടാനക്കുട്ടിക്ക് പരിക്കേറ്റു. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ചിലെ അപ്പപാറയിലാണ് ഒരു വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ പരിക്കേറ്റ നിലയിൽ വനപാലകർ കണ്ടെത്തിയത്. ആനയുടെ മുൻകാലുകൾക്കാണ് പരിക്കേറ്റത്.
കടുവയുടെ ആക്രമണത്തില്‍ കാട്ടാനക്കുട്ടിക്ക് പരിക്ക്: ചികിത്സ നൽകി ഉൾവനത്തിലേക്ക് കയറ്റി വിട്ടു - വനപാലക സംഘം ആനക്കുട്ടി
വയനാട് തിരുനെല്ലിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ആനക്കുട്ടിക്ക് ചികിത്സ നൽകി കാട്ടിലേക്ക് അയച്ചു.
കടുവയുടെ ആക്രമണത്തില്‍ കാട്ടാനക്കുട്ടിക്ക് പരിക്ക്: ചികിത്സ നൽകി ഉൾവനത്തിലേക്ക് കയറ്റി വിട്ടു
വെറ്ററിനറി ഡോക്‌ടർ സ്ഥലത്തെത്തി ചികിത്സ നൽകി നിരീക്ഷണത്തിന് ശേഷം ഉൾവനത്തിലേക്ക് കയറ്റിവിട്ടു. ആനയെ വനപാലക സംഘം നിരീക്ഷിക്കുന്നുണ്ട്. കടുവയുടെ ആക്രമണത്തിലാണ് ആനക്കുട്ടിക്ക് പരിക്ക് പറ്റിയതെന്ന് വെറ്ററിനറി ഡോക്‌ടർ വ്യക്തമാക്കി.
Also read: കുട്ടിയാന വഴിതെറ്റി നാട്ടിലേക്ക്, വനത്തിലേയ്ക്ക് തിരികെ അയക്കാൻ വനപാലകരും നാട്ടുകാരും