കേരളം

kerala

ETV Bharat / state

മുത്തങ്ങയില്‍ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക് - wayanad wild elephant attack news

കോഴിക്കോട് അടിവാരം സ്വദേശി അബുവിനാണ് പരിക്കേറ്റത്. മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സംഭവം.

മുത്തങ്ങ കാട്ടാന ആക്രമണം വാർത്ത  വയനാട് വാർത്ത  തകരപ്പാടി എക്സൈസ് ചെക്ക് പോസ്റ്റ്  സുല്‍ത്താൻ ബത്തേരി ആശുപത്രി  wild elephant attack muthanga  wayanad wild elephant attack news  wayanad news
മുത്തങ്ങയില്‍ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

By

Published : Jun 8, 2020, 12:51 PM IST

വയനാട്: മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട് അടിവാരം സ്വദേശി അബുവിനാണ് പരിക്കേറ്റത്. മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സംഭവം. പച്ചക്കറി എടുക്കാൻ കർണാടകയിലേക്ക് പോകാൻ എത്തിയതായിരുന്നു അബു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാണ് വനത്തിലേക്ക് പോയത്. ഈ സമയം ആന ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ അബുവിനെ സുൽത്താൻ ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ സാരമായ പരിക്കുള്ളതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details