വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു - wild elephant attack at wayanad
കർണാടക ഷിമോഗ സ്വദേശി കുമരൻ (70) ആണ് മരിച്ചത്.
![വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു വയനാട് കാട്ടാന ആക്രമണം കാട്ടാന ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു കർണാടക ഷിമോഗ സ്വദേശി കുമരൻ മരിച്ചു wild elephant attack at wayanad one died at elephant attack](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7025676-947-7025676-1588394853215.jpg)
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു
വയനാട്: വയനാട്ടിലെ മുണ്ടക്കൊല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. നൂല്‍പ്പുഴ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലി ആനപാലം ഭാഗത്ത് പുലർച്ചെയാണ് സംഭവം. കർണാടക ഷിമോഗ സ്വദേശി കുമരൻ (70) ആണ് മരിച്ചത്. നൂൽപ്പുഴ മൂക്കുത്തിക്കുന്ന് ചെക്ക് പോസ്റ്റിന് സമീപമുള്ള വാടക ക്വാർട്ടേഴ്‌സിലാണ് കുമരൻ താമസിച്ചിരുന്നത്. രാവിലെ മുണ്ടക്കൊല്ലിയിലേക്ക് കൂലിപണിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.