വയനാട്: വയനാട്ടിലെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മേപ്പാടി കുന്നംപറ്റ സിദ്ദിഖിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാടിനോട് ചേർന്ന് പശുവിനെ തീറ്റുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
സിദ്ദിഖിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ എസ്റ്റേറ്റ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കുന്നംപറ്റ സ്വദേശിനിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ആറുമാസം മുൻപും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.