വയനാട്: വയനാട്ടിൽ സ്വകാര്യ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കല്പറ്റയിൽ യൂത്ത് കോൺഗ്രസ്. പ്രതിഷേധകർ റോഡ് ഉപരോധിച്ചു. ആനകൾ കാട്ടിൽ നിന്ന് മനുഷ്യവാസ മേഖയലിലെക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സ്വകാര്യ റിസോർട്ടിലെ കാട്ടാന ആക്രമണം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - Youth Congress in protest
പ്രതിഷേധകർ റോഡ് ഉപരോധിച്ചു.
സ്വകാര്യ റിസോർട്ടിലെ കാട്ടാന ആക്രമണം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
കൂടുതൽ വായിക്കാൻ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; വിനോദ സഞ്ചാരി മരിച്ചു
അതേസമയം, വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ റെയിൻ ഫോറസ്റ്റ് റിസോർട്ട് പൂട്ടാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് റിസോർട്ട് പൂട്ടാൻ കലക്‌ടർ ഉത്തരവിട്ടത്. റിസോർട്ടിന്‍റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായെന്ന് ബോധ്യപ്പെട്ടുവെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
Last Updated : Jan 24, 2021, 12:14 PM IST