കേരളം

kerala

ETV Bharat / state

വൈത്തിരിയില്‍ വന്യമൃഗശല്യം രൂക്ഷം - വൈത്തിരി കൃഷിനാശം

തളിപ്പുഴ, ലക്കിടി, അറമല തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ളത്

വൈത്തിരി വന്യമൃഗശല്യം  വൈത്തിരി കൃഷിനാശം  vythiri wild animal attack
വൈത്തിരിയില്‍ വന്യമൃഗശല്യം രൂക്ഷം

By

Published : Feb 14, 2020, 9:51 PM IST

വയനാട്: വൈത്തിരി പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ലക്കിടി സ്വദേശി ചരിവിളവീട്ടിൽ ചാക്കോ വർഗീസിന്‍റെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം കഴിഞ്ഞദിവസമായിരുന്നു കൃഷി മുഴുവനും നശിപ്പിച്ചത്. വാഴ,തെങ്ങ്, കാപ്പി, കുരുമുളക് തുടങ്ങിയ വിളകളെല്ലാം ആനകൾ നശിപ്പിച്ചു.

വൈത്തിരിയില്‍ വന്യമൃഗശല്യം രൂക്ഷം

നാല് വർഷം മുമ്പ് മുതലാണ് വൈത്തിരിയില്‍ വന്യമൃഗശല്യം രൂക്ഷമായത്. തളിപ്പുഴ, ലക്കിടി, അറമല തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ളത്. അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details