കേരളം

kerala

ETV Bharat / state

ഗൃഹനാഥന്‍റെ മരണം: വനം വകുപ്പിനെതിരെ ഭാര്യ - latest news in kerala

അമ്പുകുത്തി നാല് സെന്‍റ് കോളനി നിവാസിയായ ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാരോപണം. മേപ്പാടി റേഞ്ച് ഓഫിലേക്ക് വിളിപ്പിച്ചിരുന്നെന്നും ഭാര്യ.

forest department ഗൃഹനാഥന്‍റെ  ആത്മഹത്യ  വനംവകുപ്പിനെതിരെ ആരോപണങ്ങളുമായി ഭാര്യ  അമ്പുകുത്തി നാല് സെന്‍റ് കോളനി  ആത്മഹത്യ  കെണിയില്‍ കുടുങ്ങി ചത്ത കടുവ  വയനാട് വാര്‍ത്തകള്‍  വയനാട് ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
വനംവകുപ്പിനെതിരെ ആരോപണങ്ങളുമാളുമായി ഉഷ

By

Published : Feb 9, 2023, 11:18 AM IST

വനംവകുപ്പിനെതിരെ ആരോപണങ്ങളുമാളുമായി ഉഷ

വയനാട്:നെന്‍മേനി അമ്പുകുത്തിയില്‍ കെണിയില്‍ കുടുങ്ങി ചത്ത കടുവയെ ആദ്യം കണ്ട പ്രദേശവാസിയായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. അമ്പുകുത്തി നാല് സെന്‍റ് കോളനി നിവാസിയായ ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കെണിയില്‍ കുടുങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പ്രദേശവാസിയായ ഹരിയാണ് ആദ്യം കടുവയെ കണ്ടത്. അതുകൊണ്ട് തന്നെ സംഭവവുമായി ബന്ധപ്പെട്ട് ഹരിയെ മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണ വിളിപ്പിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഹരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ ഉഷ പറയുന്നു. ഇതേ തുടര്‍ന്ന് ഹരി മാനസിക വിഷമത്തിലായിരുന്നെന്നും ഹരിയെ കേസില്‍ കുടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഭാര്യ പറഞ്ഞു.

also read:കടുവ കെണി: ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ഗൃഹനാഥൻ മരിച്ച നിലയില്‍

ABOUT THE AUTHOR

...view details