വയനാട്: ലോക്ക് ഡൗൺ കാലത്ത് അഭിനേതാക്കൾ ആരും പരസ്‌പരം കാണാതെയും ഒരുമിച്ച് ഫ്രയിമിൽ വരാതെയും ചെയ്ത ' ഈ കാലത്ത് 'എന്ന വെബ് സിനിമ ശ്രദ്ധ നേടുന്നു. വയനാട് സ്വദേശിയായ അമൽ സി ബേബി യാണ് വെബ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ഒരു അഭിനേതാവും നേരിൽ കാണാതെ സിനിമ ചിത്രീകരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷെ കൊവിഡ് കാലത്ത് ഇങ്ങനെ ഒരു കൊച്ചു സിനിമ ഇറക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. അഭിനേതാക്കൾക്ക് കൂടിച്ചേരാൻ പറ്റാത്തതിനാലാണ് ഒരു മുഴുനീള സിനിമയായി ചിത്രീകരിക്കാനുള്ള ചിത്രം 40 മിനിറ്റുള്ള വെബ് സിനിമയാക്കി മാറ്റിയത്.
' ഈ കാലത്ത് 'എന്ന വെബ് സിനിമ ശ്രദ്ധ നേടുന്നു - സിനിമ
അഭിനേതാക്കൾ ആരും പരസ്‌പരം കാണാതെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
' ഈ കാലത്ത് 'എന്ന വെബ് സിനിമ ശ്രദ്ധ നേടുന്നു
മൊബൈൽ ക്യാമറ വഴി സ്വന്തമായി ചിത്രീകരിക്കുകയായിരുന്നു അഭിനേതാക്കൾ. അഞ്ചാം പാതിര അടക്കംമുള്ള സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് അമൽ സി ബേബി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്‌തനായ ബാലാജി ശർമ, പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തിലെ നായകൻ ആകാശ് ആര്യൻ, സുധീർ സൂഫി റൂമി, വിപിൻ, ഉണ്ണിമായ, പാർവതി, അനീഷ്, അജീ, അവിനാശ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.