കേരളം

kerala

ETV Bharat / state

വയനാട്ടിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് - മാവോയിസ്റ്റ്

മാവോയിസ്റ്റുകളിൽ ഒരാൾക്ക് വെടിയേറ്റതായി സൂചന. തണ്ടർബോൾട്ടും, പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവയ്പ്പ്

By

Published : Mar 7, 2019, 3:58 AM IST

വയനാട്ടിലെ വൈത്തിരിയിലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവയ്പ്പ് നടന്നത്. ഉപവൻ റിസോർട്ട് പരിസരത്താണ് വെടിവയ്പ്പ് നടന്നതെന്ന്പൊലീസ് അധികൃതർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിൽ ഒരാൾക്ക് വെടിയേറ്റതായി സൂചന. തണ്ടർബോൾട്ടുംപൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വൈത്തിരി ദേശീയ പാതയോട് ചേർന്നുള്ള സ്വകാര്യ റിസോർട്ടിൽ ഭക്ഷണവും പണവും ചോദിച്ച് മാവോയിസ്റ്റുകൾ എത്തി. റിസോർട്ട് ഉടമയോട് പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അധികൃതർ വ്യക്തമാക്കി.

സംഭവ സ്ഥലത്തെത്തിയ പൊലീസ് തണ്ടർബോൾട്ടിനെ വിവരമറിയിച്ചു. തുടർന്ന് മാവോയിസ്റ്റുകളും, തണ്ടർബോൾട്ടും തമ്മിൽ വെടിവയ്പ് തുടങ്ങുകയായിരുന്നു. സംഭവത്തിൽ ദേശീയ പാതയിൽ പൊലീസ് ഗതാഗതം നിരോധിച്ചു. പ്രദേശ വാസികളോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശം നൽകി.

ABOUT THE AUTHOR

...view details