വയനാട്: യത്തീംഖാന പീഡന കേസിലെ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കല്‍പ്പറ്റ പോക്സോ കോടതി. അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ചതിന് മുഖ്യ പ്രതി നാസർ വിളഞ്ഞിപിലാക്കലിനാണ് 15 വർഷം തടവും 70000 രൂപ പിഴയും വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത 11 കേസുകളില്‍ ഒരു കേസിലാണ് മുഖ്യപ്രതി നാസറിനെ കോടതി ശിക്ഷിച്ചത്.
വയനാട് യത്തീംഖാന പീഡനം; പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി - orphanage rape wayanad
കല്‍പ്പറ്റ പോക്‌സോ കോടതിയാണ് മുഖ്യപ്രതി നാസർ വിളഞ്ഞിപിലാക്കലിന് 15 വർഷം തടവും 70000 രൂപ പിഴയും വിധിച്ചത്
വയനാട് യത്തീംഖാന പീഡനം; പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കൽപ്പറ്റക്ക് അടുത്ത് മുട്ടിലിൽ ഉള്ള അനാഥാലയത്തിലെ ഏഴ് കുട്ടികളെ കടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതിനാണ് കടയുടമ നാസറിനെതിരെ കേസെടുത്തത്. 2017ലാണ് സംഭവം നടന്നത്.